ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല, ഇറ്റാലിയന്‍ മന്ത്രിക്കെതിരെ തിരിച്ചടിച്ച് ക്രിസ്റ്റ്യാനോ

ഞാന്‍ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് പറഞ്ഞത് നുണയാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു
ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല, ഇറ്റാലിയന്‍ മന്ത്രിക്കെതിരെ തിരിച്ചടിച്ച് ക്രിസ്റ്റ്യാനോ

ടൂറിന്‍: കോവിഡ് പോസിറ്റിവായതിന് പിന്നാലെ പോര്‍ച്ചുഗലില്‍ നിന്ന് ഇറ്റലിയിലേക്ക് എത്തിയതില്‍ വിമര്‍ശനവുമായി എത്തിയ ഇറ്റാലിയന്‍ മന്ത്രിക്ക് ക്രിസ്റ്റിയാനോയുടെ മറുപടി. ഞാന്‍ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് പറഞ്ഞത് നുണയാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. 

ഇറ്റലിയിലെ ഒരു മാന്യന്‍, ഞാന്‍ അയാളുടെ പേര് പറയുന്നില്ല, ഞാന്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് പറഞ്ഞു. അത് കള്ളമാണ്, തന്റെ ടൂറിന്‍ വില്ലയില്‍ നിന്നുള്ള ഇന്‍സ്റ്റാ പോസ്റ്റില്‍ ക്രിസ്റ്റിയാനോ പറഞ്ഞു. 

എല്ലാ പ്രോട്ടോക്കോളുകളും ഞാന്‍ പിന്തുടര്‍ന്നു. ഇനിയും അവ് തുടരുക തന്നെ ചെയ്യും. എന്റെ മനസാക്ഷിക്കറിയാം. നിയമപരമായ കാര്യങ്ങളാണ് ഞാന്‍ ചെയ്തത് എല്ലാം. ഞാന്‍ ഇറ്റാലിയന്‍ നിയമങ്ങള്‍ ലംഘിച്ചു, ഇതാണ് അതാണ് എന്നെല്ലാമാണ് അവര്‍ പറയുന്നത്. അതെല്ലാം നുണയാണ്. ഞാന്‍ എല്ലാം ചെയ്തത് നന്നായാണ്, ശരിയായ രീതിയിലാണ്. പോര്‍ച്ചുഗല്‍ ടീം വിട്ടത്, എയര്‍ ആംബുലന്‍സില്‍, ടൂറിനില്‍ എത്തിയപ്പോള്‍...എനിക്ക് ആരുമായും സമ്പര്‍കമില്ല, ക്രിസ്റ്റ്യാനോ പറഞ്ഞു. 

നേരത്തെ ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍സെന്‍സോ സ്ഫഡാഫോറയാണ് ക്രിസ്റ്റിയാനോയെ വിമര്‍ശിച്ച് എത്തിയത്. പ്രശസ്തിയും കഴിവും ഉണ്ടെന്ന് കരുതി നിയമ വ്യവസ്ഥയെ ബഹുമാനിക്കാതിരിക്കാനും, കള്ളം പറയാനും അവകാശമുണ്ട് എന്ന് കരുതരുത്. എത്രമാത്രം പ്രശസ്തനാണോ അത്രമാത്രം ഉത്തരവാദിത്വ ബോധത്തോടെ പെരുമാറുകയാണ് വേണ്ടതെന്നും ഇറ്റാലിയന്‍ കായിക മന്ത്രി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com