റെക്കൊർഡിട്ട് റബാദ, ഫാഫ് ഡുപ്ലെസ്സിയുടെ വിക്കറ്റെടുത്ത് 50 തികച്ചു 

27 മത്സരങ്ങളിൽ നിന്നാണ് റബാദ 50 വിക്കറ്റുകൾ പിഴുതത്
റെക്കൊർഡിട്ട് റബാദ, ഫാഫ് ഡുപ്ലെസ്സിയുടെ വിക്കറ്റെടുത്ത് 50 തികച്ചു 

ഷാർജ: ഐപിഎല്ലിൽ അതിവേഗത്തിൽ 50 വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി കഗിസോ റബാദയുടെ പേരിൽ. ചെന്നൈ സൂപ്പർകിങ്‌സിനെതിരായ മത്സരത്തിൽ ഫാഫ് ഡുപ്ലെസ്സിയുടെ വിക്കറ്റ് നേടിയാണ് ഡൽഹി ക്യാപിറ്റൽസ് താരം റെക്കോഡ് സ്വന്തമാക്കിയത്. വെറും 27 മത്സരങ്ങളിൽ നിന്നാണ് 50 വിക്കറ്റുകൾ പിഴുതത്. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻരെ വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്‌നായിരുന്നു ഇത്രയും കാലം റെക്കോഡിനുടമ.32 മത്സരങ്ങളിൽ നിന്നാണ് നരെയ്ൻ 50 വിക്കറ്റുകൾ നേടിയത്. അഞ്ചുമത്സരങ്ങൾ കുറച്ചു കളിച്ചാണ് റബാദയുടെ നേട്ടം. 

ഐപിഎല്ലില്‍ ഏറ്റവും കുറച്ച് പന്തുകളില്‍ 50 വിക്കറ്റ് തികച്ച താരമെന്ന റെക്കോർഡിൽ ലസിത് മലിംഗയെ ആണ് റബാദ പിന്നിലാക്കിയത്. 616-ാമത് പന്തിലാണ് റബാദയുടെ 50 വിക്കറ്റ് നേട്ടം.33 മത്സരങ്ങളില്‍ 749 പന്തുകൾ എറിഞ്ഞാണ് മലിം​ഗ 50 വിക്കറ്റ് തികച്ചത്.

ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നും 19 വിക്കറ്റുകളാണ് റബാദ ഇതുവരെ നേടിയിരിക്കുന്നത്. മികച്ച ഫോമിലുള്ള താരം പർപ്പിൾ ക്യാപ്പും കൈയടക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com