ഒരു ദിനം രണ്ട് മത്സരങ്ങള്‍ സമനിലയില്‍! കുഞ്ഞന്‍ ക്രിക്കറ്റിലെ ഈ അപൂര്‍വത ഇത് അഞ്ചാം തവണ  

ട്വന്റി 20 ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ഒരേ ദിവസം രണ്ട് കളികള്‍ സമനിലയാകുന്നത്
ഒരു ദിനം രണ്ട് മത്സരങ്ങള്‍ സമനിലയില്‍! കുഞ്ഞന്‍ ക്രിക്കറ്റിലെ ഈ അപൂര്‍വത ഇത് അഞ്ചാം തവണ  

ദുബായ്: ഐപിഎല്ലിലെ  പഞ്ചാബ്-മുംബൈ പോരാട്ടവും കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരവും ഒരേ പോലെ സമനില കണ്ട് സൂപ്പര്‍ ഓവറിലേക്ക് കടന്ന ദിനമായിരുന്നു ഇന്നലെ. ട്വന്റി20 ചരിത്രത്തിലെ തന്നെ ഒരു അപൂര്‍വ്വതയ്ക്കാണ് ഞായറാഴ്ച ക്രിക്കറ്റ് പ്രേമികള്‍ സാക്ഷികളായത്. ഒരേ ദിനം രണ്ട് മത്സരങ്ങള്‍ സമനിലയിലാകുന്നത് കുഞ്ഞന്‍ ക്രിക്കറ്റില്‍ പതിവല്ല. ട്വന്റി 20 ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ഒരേ ദിവസം രണ്ട് കളികള്‍ സമനിലയാകുന്നത്.

ഇതിനുമുമ്പ് 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സ്റ്റാന്‍ഡേര്‍ഡ് ബാങ്ക് പ്രോ20 സീരീസ്, 2011ല്‍ ഇംഗ്ലണ്ടിലെ ഫ്രണ്ട്‌സ് ലൈഫ് ടി20 സീരീസ്, 2018ലെ ശ്രീലങ്കയിലെ എസ്എല്‍സി ട്വന്റി20 ടൂര്‍ണമെന്റ്, കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന സിഎസ്എ പ്രൊവിന്‍ഷ്യല്‍ ടി20 കപ്പ് തുടങ്ങിയ പോരാട്ടങ്ങളിലാണ് ഒരേ ദിനത്തില്‍ രണ്ട് സമനില കണ്ടത്. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ അബുദാബിയിലും ദുബായിലും അരങ്ങേറിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ആദ്യ മത്സരത്തില്‍ 163 റണ്‍സാണ് ഇരു ടീമും നേടിയത്. സൂപ്പര്‍ ഓവറില്‍ മൂന്ന് റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത നാല് പന്തില്‍ ലക്ഷ്യംകണ്ടു. അവേശം ഇരട്ടിയായ രണ്ടാം മത്സരത്തില്‍ ഇരട്ട സൂപ്പര്‍ ഓവറാണ് ഐപിഎല്‍ പ്രേമികളെ കാത്തിരുന്നത്. ഇതില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ് വിജയതീരത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com