ആദ്യ കോവിഡ് സബ്‌സ്റ്റിറ്റിയൂട്ട് ആയി പേസര്‍ ബെന്‍ ലിസ്റ്റര്‍, കീവീസ് താരം ചാപ്മാന് പകരം 

ന്യൂസിലാന്‍ഡിലെ പ്ലങ്കെറ്റ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് ചാമ്പ്യന്‍ഷിപ്പില്‍ മാര്‍ക് ചാപ്മാന് പകരം ബെന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി
ആദ്യ കോവിഡ് സബ്‌സ്റ്റിറ്റിയൂട്ട് ആയി പേസര്‍ ബെന്‍ ലിസ്റ്റര്‍, കീവീസ് താരം ചാപ്മാന് പകരം 

ഒക്‌ലാന്‍ഡ്: ക്രിക്കറ്റിലെ ആദ്യ കോവിഡ് സബ്‌സ്റ്റിറ്റിയൂട്ട് ആയി ഒക്‌ലാന്‍ഡ്‌ മീഡിയം പേസര്‍ ബെന്‍ ലിസ്റ്റര്‍. ന്യൂസിലാന്‍ഡിലെ പ്ലങ്കെറ്റ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് ചാമ്പ്യന്‍ഷിപ്പില്‍ മാര്‍ക് ചാപ്മാന് പകരം ബെന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. 

ചാപ്പ്മാന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. താരത്തിന്റെ കോവിഡ് പരിശോധനാ ഫലം വരുന്നത് വരെ ബെന്നിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തുകയാണ്. തിങ്കളാഴ്ചയോടെയാണ് ചാപ്മാന് ശാരിരിക ബുദ്ധിമുട്ടുകള്‍ നേരിട്ടത്. 

ന്യൂസിലാന്‍ഡിന് വേണ്ടി ആറ് ഏകദിനവും 24 ടി20യും കളിച്ച താരമാണ് ചാപ്മാന്‍. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയമാണ് ബെന്നിനുള്ളത്. കോവിഡ് കാലത്ത് ക്രിക്കറ്റ് പുനരാരംഭിച്ചപ്പോഴാണ് കോവിഡ് സബ്‌സ്റ്റിറ്റിയൂട്ട് എന്ന മാറ്റം ഐസിസി കൊണ്ടുവരുന്നത്. ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയോടെ ക്രിക്കറ്റ് മടങ്ങി എത്തിയതിന് ശേഷം നിരവധി ടൂര്‍ണമെന്റുകള്‍ നടന്നെങ്കിലും കോവിഡ് സബ്‌സ്റ്റിറ്റിയൂട്ടിനെ ടീമിനെ ഇറക്കേണ്ടി വരുന്നത് ആദ്യമായിട്ടാണ്. 

ഞങ്ങള്‍ക്കും ക്രിക്കറ്റിനും എന്താണോ നിയമം അതനുസരിച്ച് തന്നെയാണ് കാര്യങ്ങള്‍ പോവുന്നത് എന്ന് ഇത് വ്യക്തമാക്കുന്നതായി ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. ചാപ്മാന് ശാരീരി പ്രയാസം നേരിടുന്നതായി അറിഞ്ഞില്ല. പ്രോട്ടോക്കോളുകള്‍ ശരിയായ വിധം പിന്തുടരുകയാണ് ഈ കാലത്ത് ശരിയായ വഴിയെന്നും ഗാരി സ്‌റ്റെഡ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com