ചെന്നൈക്ക് വേണ്ടത് 14 പോയിന്റ്, സണ്‍റൈസേഴ്‌സ് പ്ലേഓഫ് കണ്ടത് 12 പോയിന്റുമായി; ധോനിയെ തുണച്ച് കണക്കുകള്‍

ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതുവരെ പ്ലേഓഫ് കാണാതെ പുറത്തായിട്ടില്ല
ചെന്നൈക്ക് വേണ്ടത് 14 പോയിന്റ്, സണ്‍റൈസേഴ്‌സ് പ്ലേഓഫ് കണ്ടത് 12 പോയിന്റുമായി; ധോനിയെ തുണച്ച് കണക്കുകള്‍

അബുദാബി: ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതുവരെ പ്ലേഓഫ് കാണാതെ പുറത്തായിട്ടില്ല. എന്നാല്‍ പ്ലേഓഫ് കാണാതെ പുറത്തേക്ക് എന്ന ഘട്ടത്തിന് തൊട്ടു മുന്‍പിലാണ് ചെന്നൈ ഇപ്പോള്‍. 2010ലെ ചെന്നൈയുടെ സീസണ്‍ ചൂണ്ടിക്കാണിച്ച് ആരാധകര്‍ ഇപ്പോഴും പ്രതീക്ഷ വെക്കുന്നുണ്ട്. കണക്കുകള്‍ നോക്കുമ്പോഴും ചെന്നൈക്ക് മുന്‍പില്‍ പ്ലേഓഫ് സാധ്യതകള്‍ അടഞ്ഞിട്ടില്ല. 

10 കളിയില്‍ നിന്ന് മൂന്ന് ജയവുമായി ആറ് പോയിന്റോടെ പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ധോനിയും കൂട്ടരും. ഈ നാല് കളിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിക്കുകയും, മറ്റ് ടീമുകളുടെ മത്സര ഫലം ചെന്നൈക്ക് അനുകൂലമായി വരികയും ചെയ്താല്‍ അവര്‍ക്ക് പ്ലേഓഫില്‍ കടക്കാം. 

പ്ലേഓഫ് ഉറപ്പിക്കാന്‍ 16 പോയിന്റ് ആണ് വേണ്ടത്. എന്നാല്‍ ഇനിയുള്ള നാല് കളിയും ജയിച്ചാല്‍ ചെന്നൈയുടെ പോയിന്റ് 14ലേക്ക് എത്തും. ഇവിടെ ഭാഗ്യമാണ് ചെന്നൈയെ തുണക്കേണ്ടത്. 14 കളിയില്‍ നിന്ന് ചെന്നൈ 14 പോയിന്റ് നേടുകയും നെറ്റ്‌റണ്‍റേറ്റ് ഉയര്‍ത്തി നിര്‍ത്തുകയും വേണം. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 12 പോയിന്റുമായാണ് പ്ലേഓഫില്‍ കടന്നത്. 

ടൂര്‍ണമെന്റിലെ ശക്തരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. വെള്ളിയാഴ്ചയാണ് ഇത്. പിന്നാലെ ഒക്ടോബര്‍ 25ന് ആര്‍സിബിക്കെതിരായ കളി. കൊല്‍ക്കത്തയും, കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് അതിന് ശേഷം ചെന്നൈയുടെ മുന്‍പിലേക്ക് വരുന്നത്. 2010 സീസണില്‍ അവസാന മൂന്ന് കളിയിലും തുടരെ ജയം പിടിച്ചാണ് ചെന്നൈ പ്ലേഓഫില്‍ കടന്നത്. 2020ല്‍ ഇനിയുള്ള മൂന്ന് കളിയും ജയിക്കാനുള്ള പ്രാപ്തി ചെന്നൈക്ക് ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com