ഒരോവറില്‍ 25 റണ്‍സ് 7 വട്ടം, രോഹിതും, റസലും പൊള്ളാര്‍ഡുമൊന്നും ഏഴയലത്തില്ല; റെക്കോര്‍ഡിട്ട് ക്രിസ് ഗെയ്ല്‍ 

ഡല്‍ഹിയുടെ യുവ പേസര്‍ തുഷാര്‍ ദേഷ്പാണ്ഡേയാണ് കളിയില്‍ ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്
ഒരോവറില്‍ 25 റണ്‍സ് 7 വട്ടം, രോഹിതും, റസലും പൊള്ളാര്‍ഡുമൊന്നും ഏഴയലത്തില്ല; റെക്കോര്‍ഡിട്ട് ക്രിസ് ഗെയ്ല്‍ 

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വെടിക്കെട്ടോടെ റെക്കോര്‍ഡുകളില്‍ ഒന്ന് കൂടി സ്വന്തമാക്കി പഞ്ചാബിന്റെ ക്രിസ് ഗെയ്ല്‍. ഐപിഎല്ലിലെ ഒരോവറില്‍ 25 റണ്‍സ് ഏഴ് വട്ടം കണ്ടെത്തുന്ന ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് ഇവിടെ ഗെയ്ല്‍ സ്വന്തമാക്കിയത്. 

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗെയ്ല്‍ 13 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്തിരുന്നു. ഡല്‍ഹിയുടെ യുവ പേസര്‍ തുഷാര്‍ ദേഷ്പാണ്ഡേയാണ് കളിയില്‍ ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. തുഷാറിന്റെ ഓവറില്‍ 26 റണ്‍സ് ആണ് ഗെയ്ല്‍ അടിച്ചെടുത്തത്. ഐപിഎല്ലിലെ തുഷാറിന്റെ മൂന്നാമത്തെ മാത്രം മത്സരമായിരുന്നു അത്. 

ഐപിഎല്ലില്‍ ഒരോവറില്‍ 25ന് മുകളില്‍ റണ്‍സ് ഏഴ് വട്ടം കണ്ടെത്തുന്ന ഒരേയൊരു താരമാണ് ക്രിസ് ഗെയ്ല്‍. ഈ നേട്ടത്തില്‍ ഗെയ്‌ലിന് പിന്നില്‍ നില്‍ക്കുന്ന മറ്റ് ഐപിഎല്‍ ബാറ്റ്‌സ്മാന്മാര്‍ 25 റണ്‍സിന് മുകളില്‍ ഒരോവറില്‍ കണ്ടെത്തിയത് രണ്ട് വട്ടം മാത്രം. ജോസ് ബട്ട്‌ലര്‍, ഷെയ്ന്‍ വാട്‌സന്‍, പൊള്ളാര്‍ഡ്, രോഹിത് ശര്‍മ എന്നിവര്‍ക്ക് രണ്ടില്‍ കൂടുതല്‍ തവണ ഒരോവറില്‍ 25 റണ്‍സിന് മുകളില്‍ കണ്ടെത്താനായിട്ടില്ല. 

റസലും, ഡിവില്ലിയേഴ്‌സും ഒരോവറില്‍ 25ന് മുകളില്‍ റണ്‍സ് കണ്ടെത്തിയിരിക്കുന്നത് ഒരു വട്ടം മാത്രം. ഐപിഎല്ലില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡും ഗെയ്‌ലിന്റെ പേരിലാണ്. 2011ല്‍ കേരള തസ്‌കേഴ്‌സിന് എതിരെ പ്രശാന്ത് പരമേശ്വരന്റെ ഓവറില്‍ 37 റണ്‍സ് ആണ് ഗെയ്ല്‍ അടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com