'ആദ്യ സ്‌പെല്ലില്‍ ആര്‍ച്ചര്‍ക്ക് ഒരോവര്‍ കൂടി നല്‍കണമായിരുന്നു', കണക്കുകളില്‍ അശങ്കപ്പെട്ട് സ്റ്റീവ് സ്മിത്ത് 

'നല്ല തുടക്കമാണ് ലഭിച്ചത്. ആര്‍ച്ചര്‍ക്ക് രണ്ട് വിക്കറ്റ് തുടക്കത്തില്‍ തന്നെ ലഭിച്ചു. എന്നാല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാനായില്ല'
'ആദ്യ സ്‌പെല്ലില്‍ ആര്‍ച്ചര്‍ക്ക് ഒരോവര്‍ കൂടി നല്‍കണമായിരുന്നു', കണക്കുകളില്‍ അശങ്കപ്പെട്ട് സ്റ്റീവ് സ്മിത്ത് 

ദുബായ്: കണക്കുകള്‍ എങ്ങനെയാണ് തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന് അറിയില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്. ജയങ്ങള്‍ തുടരുക എന്നതാണ് ഈ സമയം ആവശ്യം, അതാണ് ഞങ്ങളുടെ ജോലി, സ്മിത്ത് പറഞ്ഞു. 

നല്ല തുടക്കമാണ് ലഭിച്ചത്. ആര്‍ച്ചര്‍ക്ക് രണ്ട് വിക്കറ്റ് തുടക്കത്തില്‍ തന്നെ ലഭിച്ചു. എന്നാല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാനായില്ല. വിജയ് സമര്‍ഥമായി കളിച്ചു. മനീഷ് കളി മുന്‍പോട്ട് കൊണ്ടുപോയി. ആര്‍ച്ചര്‍ക്ക് ഒരു ഓവര്‍ കൂടി നല്‍കുന്നതിനെ കുറിച്ച് മറ്റ് ടീം അംഗങ്ങളുമായി സംസാരിച്ചു. എന്നാല്‍ അപ്പോള്‍ ആര്‍ച്ചര്‍ക്ക് പന്ത് നല്‍കേണ്ടെന്നാണ് തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുന്നു, സ്മിത്ത് പറഞ്ഞു. 

കളി പുരോഗമിക്കുംതോറും ബാറ്റ് ചെയ്യാന്‍ എളുപ്പമാവുന്ന പിച്ചാണ് ഇത്. ആദ്യ ഇന്നിങ്‌സില്‍ വേഗം കുറഞ്ഞാണ് പിച്ച് പെരുമാറിയത്. മികച്ച തുടക്കം ലഭിക്കാന്‍ പ്രയാസമേറിയ പിച്ചുകളില്‍ ഒന്നാണ് ഇത്. കുറച്ചു കൂടി റണ്‍സ് ടോട്ടലില്‍ കൂട്ടിച്ചേര്‍ക്കാന്‍ നമുക്ക് സാധിക്കണമായിരുന്നു. ഒന്നിലേക്കും വിരല്‍ ചൂണ്ടാന്‍ എനിക്കാവില്ല. വേറെ നിരവധി നല്ല ടീമുകളും നല്ല കളിക്കാരുമുണ്ട്. തുടരെ ജയങ്ങള്‍ പിടിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും രാജസ്ഥാന്‍ റോയോല്‍സ് നായകന്‍ പറഞ്ഞു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ്  20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് ആണ് കണ്ടെത്തിയത്. 32 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ സ്റ്റോക്ക്‌സ് ഇന്നിങ്‌സില്‍ ഉടനീളം പ്രയാസപ്പെടുന്നത് കണ്ടു. താളം കണ്ടെത്തി കളിക്കുന്നു എന്ന് ഉത്തപ്പ തോന്നിച്ചെങ്കിലും റണ്‍ഔട്ട് ആയത് രാജസ്ഥാന് തിരിച്ചടിയായി. സഞ്ജു 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 36 റണ്‍സ് നേടി. 

എന്നാല്‍ ഒരറ്റത്ത് സ്റ്റോക്ക്‌സ് പരുങ്ങിയതോടെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള സമ്മര്‍ദം സഞ്ജുവിലേക്ക് എത്തി. പിന്നാലെ ഹോള്‍ഡറിന്റെ ഡെലിവറി സഞ്ജുവിന്റെ സ്റ്റംപ് ഇളക്കി. 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാഹാദ് 11 പന്തുകള്‍ ശേഷിക്കെ എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് ജയം പിടിച്ചു. മനീഷ് പാണ്ഡേ 83 റണ്‍സും വിജയ് ശങ്കര്‍ 52 റണ്‍സും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com