ഉല്ലസിച്ച് നടക്കുകയാവും എന്നാണ് നമ്മള്‍ കരുതിയത്, പക്ഷേ ഗെയ്‌ലിനെ അത് വേദനിപ്പിച്ചു: സൗരവ് ഗാംഗുലി 

ആദ്യ മത്സരങ്ങളില്‍ കളിപ്പിക്കാതെ ബെഞ്ചിലിരുത്തിയത് ക്രിസ് ഗെയ്‌ലിനെ പ്രയാസപ്പെടുത്തിയതായി ഗാംഗുലി
ഉല്ലസിച്ച് നടക്കുകയാവും എന്നാണ് നമ്മള്‍ കരുതിയത്, പക്ഷേ ഗെയ്‌ലിനെ അത് വേദനിപ്പിച്ചു: സൗരവ് ഗാംഗുലി 

ദുബായ്: ആദ്യ മത്സരങ്ങളില്‍ കളിപ്പിക്കാതെ ബെഞ്ചിലിരുത്തിയത് ക്രിസ് ഗെയ്‌ലിനെ പ്രയാസപ്പെടുത്തിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ ഗെയ്ല്‍ ചിരിച്ചു കൊണ്ട് ചുറ്റി നടക്കുകയാവും എന്നാണ് നമ്മള്‍ എല്ലാവരും കരുതിയത്. എന്നാല്‍ മാറ്റി നിര്‍ത്തിയത് ഗെയ്‌ലിനെ വേദിനിപ്പിച്ചു, ഗാംഗുലി പറഞ്ഞു. 

ഗെയ്‌ലില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങളാണ് ഇതെല്ലാം. ഒരുപാട് മത്സരം നിറഞ്ഞതാണ് ഐപിഎല്‍ എന്നും ഗാംഗുലി പറഞ്ഞു. പഞ്ചാബിന്റെ അഞ്ചാമത്തെ മത്സരം വരെ ഗെയ്‌ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ഗെയ്‌ലിനെ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറായപ്പോഴേക്കും ഭക്ഷ്യവിഷ ബാധ വില്ലനായെത്തി. 

ജനുവരിക്ക് ശേഷം ഗ്രൗണ്ടില്‍ ഇറങ്ങിയിട്ടില്ലാത്ത ഗെയ്ല്‍ ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ പഞ്ചാബിന്റെ മത്സരത്തില്‍ ക്രീസിലേക്ക് എത്തി. അര്‍ധ ശതകം നേടി ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ ഇവിടെ ഗെയ്‌ലിനായി. മുംബൈക്കും ഡല്‍ഹിക്കും എതിരായ കളിയിലും ഗെയ്ല്‍ മികവ് കാണിച്ചു. 

ഐപിഎല്‍ അത്ഭുതപ്പെടുത്തുകയാണെന്നും ഗാംഗുലി പറഞ്ഞു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച നിമിഷം എന്ന് പറഞ്ഞ് ഒന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. രാഹുലിന്റെ ബാറ്റിങ്, ധവാന്റെ ബാറ്റിങ്, ഫീല്‍ഡിങ്ങിലെ മികവുകള്‍, ബൂമ്രയുടെ ബൗളിങ്, റബാഡയും, നോര്‍ജെയും ബൗള്‍ ചെയ്യുന്നത്...ഷമി കളിക്കുന്നത്. മായങ്കിന്റെ ബാറ്റിങ്...ഗാംഗുലി ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com