ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇതിഹാസ താരം കപില്‍ ദേവിന്റെ ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്ന് റിപ്പോര്‍ട്ട്. ആന്‍ജിയോപ്ലാസ്റ്റി വിജയകരമായിരുന്നു എന്നും അദ്ദേഹത്തിന് ഉടനെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മദന്‍ ലാല്‍ പറഞ്ഞു.
ശാരീരിക ബുദ്ധിമുട്ട് നേരിട്ട ഉടനെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി വിജയകരമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെട്ടെന്ന് തിരിച്ചു വരാനുള്ള കരുത്ത് ലഭിക്കട്ടേയെന്ന് കപിലിനും റോമി ഡേവിനും ആശംസ നേരാമെന്നും മദന്‍ ലാല്‍ പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡല്‍ഹിയിലെ ഫോര്‍ടിസ് എസ്കോര്ട്സ് ഹേര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് കപില്‍ദേവിനെ പ്രവേശിപ്പിച്ചത്. ഉടനെ തന്്നെ അദ്ദേഹത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി ഇര്ഫാന് പഠാന് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് പെട്ടെന്ന് തിരിച്ചു വരാനാവാട്ടെ എന്ന് ആശംസ നേര്‍ന്ന് എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ