'ക്രിക്കറ്റ് എനിക്കൊരു പ്ലാറ്റ്‌ഫോം നല്‍കി, ഒപ്പം ഉത്തരവാദിത്വവും മുന്നറിയിപ്പും, ശരിക്ക് വേണ്ടി പൊരുതാന്‍!'

ചിന്തകളെ സ്വതന്ത്രമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കാസിഗോ റബാഡ
'ക്രിക്കറ്റ് എനിക്കൊരു പ്ലാറ്റ്‌ഫോം നല്‍കി, ഒപ്പം ഉത്തരവാദിത്വവും മുന്നറിയിപ്പും, ശരിക്ക് വേണ്ടി പൊരുതാന്‍!'

ദുബായ്: ചിന്തകളെ സ്വതന്ത്രമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കാസിഗോ റബാഡ. കായിക താരം എന്ന നിലയില്‍ പ്ലാറ്റ്‌ഫോം ലഭിക്കുമ്പോള്‍ നല്‍കാന്‍ ഉദ്ധേശിക്കുന്ന സന്ദേശം അതാണെന്നും റബാഡ പറഞ്ഞു. 

കായിക താരം എന്ന നിലയിലാണ് പലരും നമ്മളെ കാണുന്നത്. എന്നാല്‍ ഒരു സാധാരണ വ്യക്തിയുമായി ഞാന്‍ എന്നെ താരതമ്യം ചെയ്താല്‍ ഞാനും അവരെ പോലെ തന്നെയാവാനാണ് സാധ്യത. ക്രിക്കറ്റ് എനിക്കൊരു പ്ലാറ്റ്‌ഫോം നല്‍കി. അതിനൊപ്പം ഉത്തരവാദിത്വവും, മുന്നറിയിപ്പുമുണ്ട്, ശരിയായ കാര്യങ്ങള്‍ക്ക് വേണ്ടി പൊരുതണം. റബാഡ പറഞ്ഞു. 

നെല്‍സന്‍ മണ്ടേല ലോകത്തിന് വേണ്ടിയും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടിയും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. പ്രാഥമിക അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതി, തങ്ങള്‍ ആര്‍ക്കും പിന്നില്‍ അല്ലെന്ന തോന്നലുണ്ടാക്കാനായി. അത് പ്രധാനപ്പെട്ട കാര്യമാണ്. വിമോചനം നേടണം. മനുഷ്യാവകാശങ്ങളെ മാന്യതയോടെ കൈകാര്യം ചെയ്യണമെന്നും റബാഡ പറഞ്ഞു. 

ഐപിഎല്ലിലെ പിച്ചുകളെ കുറിച്ചും റബാഡ പറഞ്ഞു. യുഎഇയിലെ സാഹചര്യങ്ങള്‍ കുഴപ്പിക്കുന്നതാണ്. ചിലപ്പോള്‍ ഫ്രഷ് വിക്കറ്റിലും മറ്റ് ചിലപ്പോള്‍ പഴയ വിക്കറ്റിലുമാണ് കളിക്കുക. ഷാര്‍ജ തുടക്കത്തില്‍ ഫഌറ്റ് ആയിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്‌കോര്‍ 210ല്‍ നിന്ന് 180ലേക്ക് എത്തി. ദുബായില്‍ 180 ആയിരുന്നു സ്‌കോര്‍. അത് 180 ആയി തന്നെ ഇപ്പോഴും തുടരുന്നു. 

അതിനാല്‍ ഇപ്പോള്‍ 160-170ന് ഇടയിലെ സ്‌കോറുകളാണ് വരുന്നത്. അബുദാബിയിലെ ചില മത്സരങ്ങളില്‍ പന്ത് സീം ചെയ്യുന്നുണ്ടായി. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ. പന്തില്‍ ഉമിനീര് പുരട്ടാന്‍ സാധിക്കാത്തത് ഒരുവിധത്തിലും ബാധിക്കുന്നില്ലെന്നും റബാഡ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com