ടെസ്റ്റില്‍ 400 തൊടുക രണ്ട് കളിക്കാരെന്ന് സെവാഗ്; 7 ഇരട്ട ശതകം നേടിയ കോഹ്‌ലിയില്‍ വിശ്വാസമില്ല 

'ആക്രമിച്ച് കളിക്കുകയാണ് എങ്കില്‍ ഒന്നര ദിവസമാണ് അതിനായി രോഹിത്തിന് വേണ്ടിവരിക'
ടെസ്റ്റില്‍ 400 തൊടുക രണ്ട് കളിക്കാരെന്ന് സെവാഗ്; 7 ഇരട്ട ശതകം നേടിയ കോഹ്‌ലിയില്‍ വിശ്വാസമില്ല 

ന്യൂഡല്‍ഹി: ബ്രയാന്‍ ലാറയുടെ 400 റണ്‍സ് മറികടക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരെല്ലാം എന്ന ചോദ്യത്തിന് രണ്ട് പേരുകളില്‍ ഉറച്ച് നില്‍ക്കുകയാണ് വീരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ എന്നിവരില്‍ നിന്ന് ഇവിടെ പിടി വിടാന്‍ സെവാഗ് തയ്യാറല്ല. 

രോഹിത്തും വാര്‍ണറുമാണ് ആ നേട്ടത്തിലേക്ക് എത്താന്‍ സാധ്യതയുള്ളവര്‍ എന്ന വാദം ആവര്‍ത്തിച്ചാണ് സെവാഗ് വരുന്നത്. ആക്രമിച്ച് കളിക്കുകയാണ് എങ്കില്‍ ഒന്നര ദിവസമാണ് അതിനായി രോഹിത്തിന് വേണ്ടിവരികയെന്നും സെവാഗ് പറഞ്ഞു. എന്നാല്‍ കോഹ് ലിയുടെ പേര് സെവാഗ് പറയാതിരുന്നത് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരട്ട ശതകമുള്ളത് കോഹ്‌ലിയുടെ പേരിലാണ്. ഏഴ് വട്ടമാണ് ടെസ്റ്റില്‍ കോഹ്‌ലി 200ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. എന്നാല്‍ ലാറയുടെ ചരിത്ര നേട്ടം കോഹ്‌ലിക്ക് മറികടക്കാനാവുമെന്ന് സെവാഗിന് വിശ്വാസമില്ല. 

അടുത്തിടെ ടെസ്റ്റിലെ ഓസീസ് താരത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ ഡേവിഡ് വാര്‍ണര്‍ തന്റെ പേരിലേക്ക് ചേര്‍ത്തിരുന്നു. പാകിസ്ഥാനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ 335 റണ്‍സ് ആണ് വാര്‍ണര്‍ അടിച്ചെടുത്തത്. പെയ്ന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെയാണ് വാര്‍ണറിന് മടങ്ങേണ്ടി വന്നത്.  380 റണ്‍സോടെ ഹെയ്ഡനാണ് ഈ പട്ടികയില്‍ ഒന്നാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com