സുനില്‍ ഗാവസ്‌കറെ ക്ഷുഭിതനാക്കി പൃഥ്വി ഷാ; തുടരെ വീണിട്ടും ശൈലി മാറ്റാത്തതില്‍ അതൃപ്തി 

ആദ്യ ആറ് കളിയില്‍ നിന്ന് രണ്ട് അര്‍ധ ശതകം നേടിയതിന് ശേഷം 4,0,0,7 എന്നിങ്ങനെയാണ് പൃഥ്വിയുടെ സ്‌കോര്‍
സുനില്‍ ഗാവസ്‌കറെ ക്ഷുഭിതനാക്കി പൃഥ്വി ഷാ; തുടരെ വീണിട്ടും ശൈലി മാറ്റാത്തതില്‍ അതൃപ്തി 

മുംബൈ: ഐപിഎല്ലില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും സ്ഥിരത കണ്ടെത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം പൃഥ്വി ഷായ്ക്ക് കഴിഞ്ഞില്ല. ആദ്യ ആറ് കളിയില്‍ നിന്ന് രണ്ട് അര്‍ധ ശതകം നേടിയതിന് ശേഷം 4,0,0,7 എന്നിങ്ങനെയാണ് പൃഥ്വിയുടെ സ്‌കോര്‍. വിക്കറ്റ് വലിച്ചെറിഞ്ഞുള്ള പൃഥ്വി ഷായുടെ കളി സുനില്‍ ഗാവസ്‌കറെ വളരെ അധികം ക്ഷുഭിതനാക്കി എന്നാണ് ആകാശ് ചോപ്ര വെളിപ്പെടുത്തുന്നത്. 

രാജസ്ഥാന്‍ റോയല്‍സിനും, ചെന്നൈ സൂപ്പര്‍ കിങ്‌സിനും എതിരെ ഷാ പൂജ്യത്തിന് പുറത്തായിരുന്നു. ഇതാണ് കമന്ററി ബോക്‌സില്‍ നില്‍ക്കെ സുനില്‍ ഗാവസ്‌കറെ പ്രകോപിപ്പിച്ചത്. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നിട്ടും തന്റെ ശൈലി പൃഥ്വി മാറ്റുന്നില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. സുനില്‍ ഗാവസ്‌കറെ മാത്രമല്ല, പൃഥ്വി കളിക്കുന്ന വിധം തന്നേയും അസ്വസ്ഥപ്പെടുത്തുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ കളിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാതെയാണ് വന്നത് എങ്കില്‍ ഈ കളിയില്‍ ഗ്രൗണ്ട് എന്താണോ അത് നോക്കി അതിനോട് ഇണങ്ങി കളിക്കണം. മറുവശത്ത് പങ്കാളി റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടല്ലോ. എവിടെയാണ് പിഴക്കുന്നത് എന്ന് ശിഖര്‍ ധവാനെ നോക്കി പൃഥ്വി പഠിക്കണം. ധവാന്‍ നന്നായി കളിച്ചു. കാരണം പതിയെ അല്ല ധവാന്‍ ബാറ്റ് ചെയ്തത്. സൂപ്പര്‍ ഫാസ്റ്റ് സ്പീഡിലാണ് പോയതെന്നും ആകാശ് ചോപ്ര പറഞ്ഞു. 

കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ കളിയില്‍ 11 പന്തില്‍ നിന്ന് ഏഴ് റണ്‍സ് ആണ് പൃഥ്വി ഷാ നേടിയത്. മറുവശത്ത് പഞ്ചാബിനെതിരേയും ചെന്നൈക്കെതിരേയും സെഞ്ചുറി നേടി ധവാന്‍ പുറത്താവാതെ നിന്നു. പഞ്ചാബിനോട് തോറ്റെങ്കിലും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഡല്‍ഹി. ശനിയാഴ്ച കൊല്‍ക്കത്തക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. പ്ലേഓഫ് ഉറപ്പിക്കാന്‍ ഒരു ജയം കൂടിയാണ് ഡല്‍ഹിക്ക് വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com