ആര്‍സിബിക്ക് പിന്നാലെ കൊല്‍ക്കത്തയെ എറിഞ്ഞിടാന്‍ ഡല്‍ഹി; പൃഥ്വി ഷാ പുറത്ത്, രഹാനെ ടീമില്‍ 

ക്രീസിലെ പച്ചപ്പ് പേസര്‍മാരെ സഹായിക്കും എന്ന് വിലയിരുത്തിയാണ് ബൗളിങ് തെരഞ്ഞെടുത്തതെന്ന് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു
ആര്‍സിബിക്ക് പിന്നാലെ കൊല്‍ക്കത്തയെ എറിഞ്ഞിടാന്‍ ഡല്‍ഹി; പൃഥ്വി ഷാ പുറത്ത്, രഹാനെ ടീമില്‍ 

അബുദാബി: കൊല്‍ക്കത്തക്കെതിരെ ടോസ് നേടിയ ഡല്‍ഹി ബൗളിങ് തെരഞ്ഞെടുത്തു. ക്രീസിലെ പച്ചപ്പ് പേസര്‍മാരെ സഹായിക്കും എന്ന് വിലയിരുത്തിയാണ് ബൗളിങ് തെരഞ്ഞെടുത്തതെന്ന് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. 

രണ്ട് മാറ്റങ്ങളോടെയാണ് ഡല്‍ഹി വരുന്നത്. മോശം ഫോമില്‍ കളിക്കുന്ന പൃഥ്വി ഷായ്ക്ക് പകരം രഹാനെ പ്ലേയിങ് ഇലവനിലേക്ക് എത്തി. സാംസിന് പകരം നോര്‍ജെയും കളിക്കും. കൊല്‍ക്കത്ത നിരയിലേക്ക് സുനില്‍ നരെയ്‌നും നാഗര്‍കോട്ടിയും തിരിച്ചെത്തി. കുല്‍ദീപും, ബാന്റണും സ്ഥാനം നഷ്ടമായി. 

ജയത്തോടെ പ്ലേഓഫ് ഉറപ്പിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലക്ഷ്യം. നിലവില്‍ 10 കളിയില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. 14 പോയിന്റുള്ള ഡല്‍ഹിക്ക് ഒരു ജയം കൂടിയായാല്‍ പ്ലേഓഫ് ഉറപ്പിക്കാം. പഞ്ചാബിനോട് തോറ്റതിന്റെ ക്ഷീണവും ഡല്‍ഹിക്ക് തീര്‍ക്കേണ്ടതുണ്ട്. തുടരെ രണ്ട് സെഞ്ചുറി നേടിയ ശിഖര്‍ ധവാനില്‍ തന്നെയാണ് പ്രധാനമായും ഡല്‍ഹിയുടെ പ്രതീക്ഷ. 

ആര്‍സിബിക്കെതിരെ തകര്‍ന്നടിഞ്ഞാണ് കൊല്‍ക്കത്തയുടെ വരവ്. 84 റണ്‍സിന് പുറത്തായ കൊല്‍ക്കത്തയുടെ ബാറ്റിങ് നിര ഡല്‍ഹിക്കെതിരെ എങ്ങനെ കളിക്കുമെന്നത് ആകാംക്ഷ ഉണര്‍ത്തുന്നതാണ്. നിലവില്‍ 10 കളിയില്‍ നിന്ന് അഞ്ച് ജയവും അഞ്ച് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com