സച്ചിന്‍, കോഹ്‌ലി എന്നിവരെ അല്ല, യുവാക്കള്‍ മാതൃകയാക്കേണ്ടത് ശിഖര്‍ ധവാനെയെന്ന് മഞ്ജരേക്കര്‍ 

തന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ധവാനെ മഞ്ജരേക്കര്‍ പ്രശംസയില്‍ മൂടി
സച്ചിന്‍, കോഹ്‌ലി എന്നിവരെ അല്ല, യുവാക്കള്‍ മാതൃകയാക്കേണ്ടത് ശിഖര്‍ ധവാനെയെന്ന് മഞ്ജരേക്കര്‍ 

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കോഹ്‌ലി എന്നിവരേക്കാള്‍ യുവാക്കള്‍ ശിഖര്‍ ധവാനെ മാതൃകയാക്കുന്നതാണ് കൂടുതല്‍ ബുദ്ധിപരമെന്ന് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. തന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ധവാനെ മഞ്ജരേക്കര്‍ പ്രശംസയില്‍ മൂടി. 

എനിക്കുള്ളത് എന്താണോ അത് വെച്ച് ഞാന്‍ എനിക്ക് സാധ്യമാകുന്നതില്‍ ഏറ്റവും മികവ് കണ്ടെത്തി എന്ന പ്രയോഗമുണ്ട്. ധവാന്‍ ചെയ്യുന്നത് അതാണ്. സച്ചിനേയും കോഹ് ലിയേയും റോള്‍ മോഡലാക്കുന്നതിന് പകരം ധവാനെ മാതൃകയാക്കുന്നതാവും നല്ലത്, ദേശീയ മാധ്യമത്തിലാണ് മഞ്ജരേക്കറിന്റെ പ്രതികരണം. 

'ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന സമയം ധവാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ മാത്രം പ്രാപ്തമായ താരമാണെന്ന് അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ കരുതിയില്ല. സച്ചിനേയും കോഹ് ലിയേയും പോലെ വിലമതിക്കാനാവാത്ത താരമായി ധവാനെ ആരും കരുതിയില്ല. എന്നാല്‍ ധവാന്‍ കഠിനാധ്വാനം ചെയ്തു തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്. വിജയകരമായ കരിയര്‍ പടിത്തുയര്‍ത്തുകയും ചെയ്തു'. 

'14ാം വയസില്‍ തന്നെ ടെസ്റ്റ് താരമായാണ് സച്ചിനെ വിലയിരുത്തിയത്. അണ്ടര്‍ 19 ടീമിന് വേണ്ടി കോഹ് ലി കളിക്കുന്ന സമയം കോച്ച് ലാല്‍ചന്ദ് രജ്പുത് പറഞ്ഞത് എനിക്കോര്‍മയുണ്ട്. സച്ചിന് ശേഷം ഇന്ത്യയുടെ താരമാവും കോഹ് ലി എന്ന്. ഇവരെല്ലാം ഉയര്‍ന്ന് വരും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ ധവാന്‍ അതുപോലെ പ്രതീക്ഷ നല്‍കിയ താരമല്ല'. 

ധവാന്റെ ബാറ്റിങ്ങിനെ കോഹ് ലിയോടോ രോഹിത്തിനോടോ ഞാന്‍ താരതമ്യപ്പെടുത്തിയിട്ടില്ല. തനിക്കുള്ളത് എന്താണോ അത് പരമാവധി പ്രയോജനപ്പെടുത്തുന്ന വ്യക്തിയായാണ് എനിക്ക് ധവാനെ തോന്നിയിട്ടുള്ളത്. ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയപ്പോള്‍ തന്നെ തന്റെ നയം എന്താണെന്ന് ധവാന്‍ വ്യക്തമാക്കിയതാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com