2015ല്‍ ചിലവുകള്‍ കാണാന്‍ പണമില്ലാത്ത അവസ്ഥ, 5 വിക്കറ്റ് നേട്ടത്തിന് പിന്നാലെ വികാരാധീതനായി വരുണ്‍ ചക്രവര്‍ത്തി 

2015ല്‍ എഞ്ചിനിയര്‍ എന്ന നിലയില്‍ ചിലവുകള്‍ കൂട്ടിമുട്ടിക്കാനുള്ള പണം ലഭിക്കാതെ വന്നതോടെയാണ് മറ്റെന്തെങ്കിലും പരീക്ഷിക്കാന്‍ തീരുമാനിച്ചത്
2015ല്‍ ചിലവുകള്‍ കാണാന്‍ പണമില്ലാത്ത അവസ്ഥ, 5 വിക്കറ്റ് നേട്ടത്തിന് പിന്നാലെ വികാരാധീതനായി വരുണ്‍ ചക്രവര്‍ത്തി 

അബുദാബി: 195 റണ്‍സ് പിന്തുടര്‍ന്ന ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശക്തമായ മധ്യനിരയെ തകര്‍ത്ത് കയ്യടി നേടുകയാണ് കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി. ഏത് നിമിഷവും കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തരായ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹെറ്റ്മയര്‍, സ്റ്റൊയ്‌നിസ്, അക്‌സര്‍ പട്ടേല്‍ എന്നിവരെ മടക്കിയാണ് വരുണ്‍ കളി പൂര്‍ണമായും കൊല്‍ക്കത്തയുടെ കൈകളിലേക്ക് എത്തിച്ചത്. 

നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. 2015ല്‍ എഞ്ചിനിയര്‍ എന്ന നിലയില്‍ ചിലവുകള്‍ കൂട്ടിമുട്ടിക്കാനുള്ള പണം ലഭിക്കാതെ വന്നതോടെയാണ് മറ്റെന്തെങ്കിലും പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഈ നിമിഷം സ്വപ്‌ന തുല്യമാണ്. കഴിഞ്ഞ ഏതാനും കളിയില്‍ വിക്കറ്റ് ലഭിച്ചിരുന്നില്ല. ഇന്ന് ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തണം എന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ദൈവത്തിന് നന്ദി, അഞ്ച് വിക്കറ്റ് ലഭിച്ചു, ശ്രേയസ് അയ്യറുടെ വിക്കറ്റാണ് ഏറ്റവും ആസ്വദിച്ചത്, വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു. 

ഹര്‍ഭജന്‍ സിങ്, ഹര്‍ഷ ഭോഗ്‌ലെ, ആകാശ് ചോപ്ര, വിനയ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വരുണിനെ അഭിനന്ദിച്ച് എത്തിയിരുന്നു. ഇന്ത്യാ മെറ്റീരിയര്‍ എന്ന് പറഞ്ഞാണ് വരുണിനെ ഹര്‍ഭജന്‍ വിലയിരുത്തുന്നത്. അണ്ടര്‍ഡോഗുകളുടെ വിജയ ചരിത്രം എനിക്ക് ഏറെ ഇഷ്ടമാണ്. ഇന്ന് പ്രസന്റേഷന്‍ സമയത്ത് വരുണിനൊപ്പം സംസാരിച്ചത് വിലമതിക്കാനാവാത്ത നിമിഷമായിരുന്നു എന്ന് ഹര്‍ഷ ഭോഗ് ലെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com