ഐപിഎല്‍ പ്ലേ ഓഫ്‌ പോരാട്ടങ്ങള്‍; വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ; വനിതാ ടി20 ചാലഞ്ച് നവംബര്‍ നാല് മുതല്‍

ഐപിഎല്‍ പ്ലേയോഫ് പോരാട്ടങ്ങള്‍; വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ; വനിതാ ടി20 ചാലഞ്ച് നവംബര്‍ നാല് മുതല്‍
ഐപിഎല്‍ പ്ലേ ഓഫ്‌ പോരാട്ടങ്ങള്‍; വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ; വനിതാ ടി20 ചാലഞ്ച് നവംബര്‍ നാല് മുതല്‍

ദുബായ്: ഐപിഎല്‍ പ്ലേ ഓഫ്‌ പോരാട്ടങ്ങളുടേയും വനിതാ ടി20 ചാലഞ്ചിന്റേയും വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. ഒന്നാം ക്വാളിഫയര്‍ പോരാട്ടവും ഫൈനലും ദുബായിലാണ് അരങ്ങേറുക. നവംബര്‍ പത്തിനാണ് കലാശപ്പോരാട്ടം. 

ശേഷിക്കുന്ന രണ്ട് പ്ലേ ഓഫ്‌ പോരാട്ടങ്ങള്‍ അബുദാബിയില്‍ അരങ്ങേറും. മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന വനിതാ ടി20 ചാലഞ്ച് പോരാട്ടങ്ങള്‍ക്ക് ഷാര്‍ജ വേദിയാകും. 

നവംബര്‍ അഞ്ചിനാണ് ഒന്നാം ക്വാളിഫയര്‍ പോരാട്ടം. നവംബര്‍ ആറിന് എലിമിനേറ്റര്‍ മത്സരം നടക്കും. പട്ടികയില്‍ മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്ന ടീമുകള്‍ തമ്മിലാണ് മത്സരം. ഇതില്‍ വിജയിക്കുന്ന ടീമും ഒന്നാം ക്വാളിഫയര്‍ പോരില്‍ തോല്‍ക്കുന്ന ടീമും തമ്മില്‍ രണ്ടാം ക്വളിഫയര്‍ മത്സരത്തില്‍ നേര്‍ക്കുനേര്‍ വരും. നവംബര്‍ എട്ടിനാണ് രണ്ടാം ക്വാളിഫയര്‍. 

നവംബര്‍ നാല് മുതല്‍ ഒന്‍പത് വരെയാണ് വനിതാ ടി20 ചാലഞ്ച് പോരാട്ടങ്ങള്‍. ഷാര്‍ജയിലാണ് വനിതാ മത്സരങ്ങളെല്ലാം. മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ധന എന്നിവര്‍ നയിക്കുന്ന ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com