തോല്‍വി ഏറെ വേദനിപ്പിച്ചു, എങ്കിലും മറന്ന് കളഞ്ഞേക്കാന്‍ ടീം അംഗങ്ങളോട് ഡേവിഡ് വാര്‍ണര്‍ 

'പഞ്ചാബിനെ പിടിച്ചുകെട്ടുന്നതില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ മികവ് കാണിച്ചു. തുടക്കം ലഭിച്ചിട്ടും കളിയിലെ മുന്‍തൂക്കം നഷ്ടപ്പെടുത്തി കളഞ്ഞു'
തോല്‍വി ഏറെ വേദനിപ്പിച്ചു, എങ്കിലും മറന്ന് കളഞ്ഞേക്കാന്‍ ടീം അംഗങ്ങളോട് ഡേവിഡ് വാര്‍ണര്‍ 

ദുബായ്: സണ്‍റൈസേഴ്‌സിന്റെ കൈകളില്‍ നിന്നും ജയം തട്ടിയെടുക്കുകയായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഇവിടെ 12 റണ്‍സ് തോല്‍വിയിലേക്ക് വീണത് ഏറെ വേദനിപ്പിക്കുന്നതായി ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. 

പഞ്ചാബിനെ പിടിച്ചുകെട്ടുന്നതില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ മികവ് കാണിച്ചു. തുടക്കം ലഭിച്ചിട്ടും കളിയിലെ മുന്‍തൂക്കം നഷ്ടപ്പെടുത്തി കളഞ്ഞു. കളി പുരോഗമിക്കുംതോറും സ്പിന്‍ വരുമ്പോള്‍ വിക്കറ്റ് പ്രയാസമേറിയതായി വരുന്നു. ലൈന്‍ കടക്കാന്‍ ഞങ്ങള്‍ക്കായില്ല, വാര്‍ണര്‍ പറഞ്ഞു. 

സംസാരിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു തുടരെ നാലാം ജയത്തിലേക്ക് എത്തിയതിന് പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്റെ വാക്കുകള്‍. 160 റണ്‍സ് ആണ് സ്‌കോര്‍ ബോര്‍ഡില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പവര്‍പ്ലേയില്‍ അധികം റണ്‍സ് വഴങ്ങിയില്ലെങ്കില്‍ ഹൈദരാബാദിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായിരുന്നു. കാരണം രണ്ട് ലെഗ് സ്പിന്നര്‍മാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ബൗളര്‍മാരെ തുണയ്ക്കുന്നത് എന്താണെന്നാണ് ആലോചിച്ചിരുന്നത്. പ്ലാനുകള്‍ വര്‍ക്കൗട്ട് ആയതില്‍ സന്തോഷമെന്നും രാഹുല്‍ പറഞ്ഞു. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 126 റണ്‍സില്‍ ഒതുക്കിയെങ്കിലും 114 റണ്‍സിന് ഹൈദരാബാദ് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും, ക്രീസ് ജോര്‍ദാനുമാണ് ഹൈദരാബാദിന് പ്രധാനമായും ഭീഷണിയായത്. രവി ബിഷ്‌നോയ് 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com