ബിഗ് ഹിറ്റര്‍മാരുടെ പട്ടികയില്‍ ഇനി കോഹ്‌ലിയും; അടിച്ചു കൂട്ടിയത് 200 സിക്‌സുകള്‍; മറ്റൊരു നാഴികക്കല്ല്

ബിഗ് ഹിറ്റര്‍മാരുടെ പട്ടികയില്‍ ഇനി കോഹ്‌ലിയും; അടിച്ചു കൂട്ടിയത് 200 സിക്‌സുകള്‍; മറ്റൊരു നാഴികക്കല്ല്
ബിഗ് ഹിറ്റര്‍മാരുടെ പട്ടികയില്‍ ഇനി കോഹ്‌ലിയും; അടിച്ചു കൂട്ടിയത് 200 സിക്‌സുകള്‍; മറ്റൊരു നാഴികക്കല്ല്

ദുബായ്: വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ ലോക ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി മുന്നില്‍ നില്‍ക്കുന്നു. ബാറ്റിങിലെ ചില ശ്രദ്ധേയ റെക്കോര്‍ഡുകള്‍ കോഹ്‌ലിക്ക് സ്വന്തമാണ്. ഇപ്പോഴിതാ മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ് കോഹ്‌ലി. 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഇന്ന് മികച്ച രീതിയില്‍ ബാറ്റ് വീശിയത് കോഹ്‌ലിയാണ്. 43 പന്തില്‍ 50 റണ്‍സെടുത്താണ് നായകന്‍ തിളങ്ങിയത്. ഒരു സിക്‌സും നാല് ഫോറും സഹിതമാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറി തികച്ചത്. 

ഇന്ന് ഒരു സിക്‌സടിച്ചതോടെ കോഹ്‌ലി ഐപിഎല്ലിലെ മറ്റൊരു എലൈറ്റ് പട്ടികയിലും തന്റെ പേര് എഴുതി ചേര്‍ത്തു. ഐപിഎല്ലില്‍ 200 സിക്‌സുകള്‍ തൂക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി കോഹ്‌ലി മാറി. ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോനി (216), മുംബൈ നായകന്‍ രോഹിത് ശര്‍മ (209) എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 

336 സിക്‌സുകളുമായി ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് 231 സിക്‌സുകളുമായി കോഹ്‌ലിയുടെ ബാംഗ്ലൂര്‍ ടീമിലെ സഹ താരമായ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ല്യേഴ്‌സാണ് രണ്ടാം സ്ഥാനത്തുള്ളത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടം കോഹ്‌ലിക്ക് സ്വന്തമാണ്. 5,827 റണ്‍സാണ് കോഹ്‌ലിയുടെ ഐപിഎല്‍ സമ്പാദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com