ഹൈദരാബാദ് സ്വന്തം കുഴി തോണ്ടി, 100-3ല്‍ നിന്ന് 114ന് ഓള്‍ഔട്ട് ആയത് ദഹിക്കുന്നില്ലെന്ന് സെവാഗ് 

'എന്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെയ്യാന്‍ ശ്രമിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല'
ഹൈദരാബാദ് സ്വന്തം കുഴി തോണ്ടി, 100-3ല്‍ നിന്ന് 114ന് ഓള്‍ഔട്ട് ആയത് ദഹിക്കുന്നില്ലെന്ന് സെവാഗ് 

ന്യൂഡല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തോല്‍വി അംഗീകരിക്കാനാവുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഹൈദരാബാദ് സ്വന്തം കുഴി സ്വയം തോണ്ടുകയായിരുന്നു എന്ന് സെവാഗ് പറഞ്ഞു. 

എന്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെയ്യാന്‍ ശ്രമിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല. ചെയ്‌സ് ചെയ്യാന്‍ പ്രയാസമായ ടോട്ടല്‍ ആയിരുന്നു എങ്കില്‍ ഈ തോല്‍വി അംഗീകരിക്കാമായിരുന്നു. ഇതുപോലെ പ്രകടനം പുറത്തെടുത്ത് സ്വന്തം കുഴി സ്വയം തോണ്ടുകയായിരുന്നു ഹൈദരാഹാദ് എന്നും സെവാഗ് പറഞ്ഞു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയില്‍ നിന്നാണ് 114ന് ഹൈദരാബാദ് ഓള്‍ഔട്ട് ആയത്. 

മുന്‍പില്‍ നിന്ന് ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കണമായിരുന്നു. മനീഷ് പാണ്ഡേയോ വിജയ് ശങ്കറോ...എന്നാല്‍ ആര്‍ക്കുമായില്ല. ജാസന്‍ ഹോള്‍ഡറും, റാഷിദ് ഖാനും തങ്ങളുടെ ദേശീയ ടീമുകളുടെ ക്യാപ്റ്റനാണ്. കൂടുതല്‍ ഉത്തരവാദിത്വത്തോടെ അവര്‍ക്ക് ബാറ്റ് ചെയ്യാമായിരുന്നു. എല്ലാ ബാറ്റ്‌സ്മാന്മാരും കളി ഫിനിഷ് ചെയ്യാനുള്ള തിരക്കിലായിരുന്നു. 

ഇതുപോലുള്ള പ്രകടനങ്ങള്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. 24 പന്തില്‍ നിന്ന് ജയിക്കാന്‍ 26 റണ്‍സ് വേണ്ട നിലയിലായിരുന്നു ഹൈദരാബാദ്. പഞ്ചാബിന് അത്രയും ക്വാളിറ്റി ബൗളിങ് ഉണ്ടായിരുന്നില്ലെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com