'സഞ്ജുവും സ്റ്റോക്സും ഉജ്ജ്വലം'- കണ്ടത് എണ്ണം പറഞ്ഞ ബാറ്റിങെന്ന് ഹര്‍ദിക് പണ്ഡ്യ 

'സഞ്ജുവും സ്റ്റോക്സും ഉജ്ജ്വലം'- കണ്ടത് എണ്ണം പറഞ്ഞ ബാറ്റിങെന്ന് ഹര്‍ദിക് പണ്ഡ്യ 
'സഞ്ജുവും സ്റ്റോക്സും ഉജ്ജ്വലം'- കണ്ടത് എണ്ണം പറഞ്ഞ ബാറ്റിങെന്ന് ഹര്‍ദിക് പണ്ഡ്യ 

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 195 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പത്ത് പന്തുകള്‍ അവശേഷിക്കെ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ സ്വന്തമാക്കി. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് നിരയ്‌ക്കെതിരെ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുകയെന്ന വലിയ പരീക്ഷണത്തെ രാജസ്ഥാന്‍ അനായാസം മറികടന്നു. 

ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുമാണ് രാജസ്ഥാനെ തുണച്ചത്. സ്റ്റോക്‌സ് 107 റണ്‍സും സഞ്ജു 54 റണ്‍സും സ്വന്തമാക്കി പുറത്താകാതെ നിന്നു. 

സ്‌റ്റോക്‌സിന്റേയും സഞ്ജുവിന്റേയും തകര്‍പ്പന്‍ ബാറ്റിങാണ് മുംബൈയുടെ വിജയം തടഞ്ഞതെന്ന് ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. സ്റ്റോക്‌സും സഞ്ജുവും ഉജ്ജ്വലമായി ബാറ്റേന്തിയെന്ന് ഹര്‍ദിക് വ്യക്തമാക്കി. മത്സര ശേഷമാണ് ഹര്‍ദിക് ഇരുവരേയും അഭിനന്ദനം കൊണ്ടു മൂടിയത്.

അവര്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. കിട്ടിയ അവസരം അവര്‍ ശിക്കും പ്രയോജനപ്പെടുത്തി. ഭാഗ്യവും അവര്‍ക്കൊപ്പമായിരുന്നു. ബാറ്റിന്റെ ഇരു ഭാഗത്തേയും എഡ്ജുകളില്‍ തട്ടി പന്ത് പല തവണ അതിര്‍ത്തി കടന്നു. ചില മികച്ച ഷോട്ടുകളും ഇരുവരുടേയും ബാറ്റില്‍ നിന്നു പിറന്നു. 

നിലവില്‍ 11 കളികളില്‍ നിന്ന് 14 പോയിന്റുമായി മുംബൈ ആണ് പട്ടികയില്‍ ഒന്നാമത്. ഏറെക്കുറെ പ്ലേയോഫ് ഉറപ്പിച്ചാണ് ടീം നില്‍ക്കുന്നത്. തെറ്റുകള്‍ തിരുത്തി പോരാട്ടത്തിലേക്ക് മുംബൈ ഉടന്‍ തിരിച്ചെത്തുമെന്ന് ഹര്‍ദിക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com