ഒരു പ്ലേഓഫ് സ്‌പോട്ടിനായി 4 ടീമുകള്‍, രാജസ്ഥാന്‍ കടക്കാന്‍ സാധ്യത 4 ശതമാനം മാത്രം; കണക്കുകള്‍ ഇങ്ങനെ 

ഒരു പ്ലേഓഫ് സ്‌പോട്ടിനായി 4 ടീമുകള്‍, രാജസ്ഥാന്‍ കടക്കാന്‍ സാധ്യത 4 ശതമാനം മാത്രം; കണക്കുകള്‍ ഇങ്ങനെ 

രണ്ടോ മൂന്നോ മത്സരങ്ങള്‍ മാത്രമാണ് ഓരോ ടീമിനും മുന്‍പിലുള്ളത്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ നിര്‍ണായകമാവുന്ന കണക്കുകള്‍ ഇവയാണ്...

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്തായി കഴിഞ്ഞു. മൂന്ന് ടീമുകള്‍ പ്ലേഓഫ് ഏതാണ്ട് ഉറപ്പിച്ച് നില്‍ക്കെ ബാക്കിയുള്ള ഒരു സ്‌പോട്ടിന് വേണ്ടി പോരടിക്കുന്നത് നാല് ടീമുകളാണ്. രണ്ടോ മൂന്നോ മത്സരങ്ങള്‍ മാത്രമാണ് ഓരോ ടീമിനും മുന്‍പിലുള്ളത്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ നിര്‍ണായകമാവുന്ന കണക്കുകള്‍ ഇവയാണ്...

20 ആണ് നിലവില്‍ ടീമുകള്‍ക്ക് എത്താന്‍ സാധിക്കുന്ന ഉയര്‍ന്ന പോയിന്റ്. മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവര്‍ക്ക് മാത്രമാണ് ഇനി 20 പോയിന്റ് തൊടാന്‍ സാധിക്കുക. ഈ കൂട്ടത്തില്‍ ഒരു ടീം 20 പോയിന്റ് നേടിയാല്‍ മറ്റ് രണ്ട് ടീമുകള്‍ക്കും അതിന് സാധിക്കില്ല. 

മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കാല്ലാതെ മറ്റൊരു ടീമിനും 16ന് മുകളില്‍ പോയിന്റ് കണ്ടെത്താന്‍ സാധിക്കില്ല. 16 പോയിന്റ് തൊടാനാവുന്നത് കൊല്‍ക്കത്തക്കും കിങ്‌സ് ഇലവന്‍ പഞ്ചാബിനും മാത്രം. 

പ്ലേ ഓഫിലേക്ക് എത്താന്‍ രാജസ്ഥാന് ഇനിയുള്ള തങ്ങളുടെ രണ്ട് കളിയിലും ജയം പിടിക്കണം. രണ്ട് കളിയിലും ജയിച്ചാല്‍ പോലും പ്ലേഓഫീല്‍ എത്താനുള്ള സാധ്യത മൂന്ന് ശതമാനം മാത്രമാണ്. പ്ലേഓഫില്‍ എത്താനുള്ള ഹൈദരാബാദിന്റെ സാധ്യതകളും ചെറുതാണ്. ഇനി വരുന്ന തങ്ങളുടെ മൂന്ന് കളിയിലും ഹൈദരാബാദിന് ജയം പിടിക്കണം. എന്നാല്‍ അപ്പോളും പ്ലേഓഫ് കടക്കാന്‍ ഏഴ് ശതമാനം സാധ്യത മാത്രമാണ് അവർക്കുള്ളത്. 

ഈ സാഹചര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും, കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് പ്ലേഓഫില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ളവര്‍. മുംബൈ, ഡല്‍ബി, ബാംഗ്ലൂര്‍ ടീമുകള്‍ പ്ലേഓഫില്‍ എത്താനുള്ള സാധ്യത 95 ശതമാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com