ഓരോരുത്തര്‍ക്കും ഓരോ നിയമമാണോ? മുംബൈ താരത്തെ ഒഴിവാക്കിയതിന് എതിരെ ഹര്‍ഭജന്‍ സിങ് 

സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡുകള്‍ നോക്കാന്‍ ബിസിസിഐയോടും എല്ലാ സെലക്ടര്‍മാരോടും താന്‍ ആവശ്യപ്പെടുകയാണെന്നും ഹര്‍ഭജന്‍
ഓരോരുത്തര്‍ക്കും ഓരോ നിയമമാണോ? മുംബൈ താരത്തെ ഒഴിവാക്കിയതിന് എതിരെ ഹര്‍ഭജന്‍ സിങ് 

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്. മുംബൈ താരം സൂര്യ കുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ചൂണ്ടിയാണ് ഹര്‍ഭജന്‍ വിമര്‍ശനവുമായി എത്തിയത്. 

ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഇനിയും സൂര്യകുമാര്‍ യാദവ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. എല്ലാ ഐപിഎല്ലിലും രഞ്ജിയിലും സൂര്യകുമാര്‍ മികവ് കാണിക്കുന്നു. ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ത നിയമമാണെന്ന് തോന്നുന്നു. സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡുകള്‍ നോക്കാന്‍ ബിസിസിഐയോടും എല്ലാ സെലക്ടര്‍മാരോടും താന്‍ ആവശ്യപ്പെടുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

സീസണില്‍ 11 കളിയില്‍ നിന്ന് 283 റണ്‍സ് ആണ് സൂര്യകുമാര്‍ മുംബൈക്ക് വേണ്ടി ഇതുവരെ സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 31.44. സ്‌ട്രൈക്ക്‌റേറ്റ് 148.94. രണ്ട് അര്‍ധ ശതകം ഈ സീസണില്‍ നേടിയ സൂര്യകുമാറിന്റെ ഉയര്‍ന്ന സ്‌കോര്‍ 79 റണ്‍സ് ആണ്. 

രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരുടെ അഭാവം കൊണ്ട് ടീം പ്രഖ്യാപനം വിവാദമാവുന്നതിന് ഇടയിലാണ് സൂര്യകുമാറിനെ തഴഞ്ഞതില്‍ വിമര്‍ശനവുമായി ഹര്‍ഭജന്‍ എത്തുന്നത്. വൈറ്റ്‌ബോള്‍ ഫിനിഷറായി സെലക്ടര്‍മാര്‍ കളിക്കാരനെ പരിഗണിക്കുകയാണെന്നും, സൂര്യകുമാര്‍ യാദവിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com