രാഹുലിന് നല്ല ഭാഗ്യമുണ്ട്, ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് എതിരെ മഞ്ജരേക്കര്‍; 5 പരമ്പരയിലെ ബാറ്റിങ് ശരാശരി ചൂണ്ടി വിമര്‍ശനം 

ഭാഗ്യം കൊണ്ടാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിലേക്ക് രാഹുല്‍ എത്തിയത് എന്ന് മഞ്ജരേക്കര്‍ പറഞ്ഞു
രാഹുലിന് നല്ല ഭാഗ്യമുണ്ട്, ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് എതിരെ മഞ്ജരേക്കര്‍; 5 പരമ്പരയിലെ ബാറ്റിങ് ശരാശരി ചൂണ്ടി വിമര്‍ശനം 

ന്യൂഡല്‍ഹി: കെ എല്‍ രാഹുലിനെ ടെസ്റ്റ് ടീമിലേക്ക് തിരികെ കൊണ്ടുവന്നതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഭാഗ്യം കൊണ്ടാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിലേക്ക് രാഹുല്‍ എത്തിയത് എന്ന് മഞ്ജരേക്കര്‍ പറഞ്ഞു. 

ഐപിഎല്ലിലെ പ്രകടനം നോക്കി ടെസ്റ്റ് ടീമിലേക്ക് രാഹുലിനെ തിരികെ കൊണ്ടുവന്നത് ചൂണ്ടിയാണ് മഞ്ജരേക്കറുടെ വിമര്‍ശനം. ഐപിഎല്ലിലെ പ്രകടനം മുന്‍നിര്‍ത്തി ടെസ്റ്റിലേക്ക് കളിക്കാരനെ തിരികെ വിളിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും ടെസ്റ്റുകളില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണ ഒരു താരത്തെ. അങ്ങനെ ഒരു താരം പിന്നെ ടെസ്റ്റില്‍ മികവ് കാണിച്ചോ ഇല്ലയോ എന്നത് അല്ല വിഷയം. അത്തരം നീക്കങ്ങള്‍ രഞ്ജി കളിക്കാരുടെ ആത്മവിശ്വാസം കളയും..മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചു. 

രാഹുലിന്റെ കഴിഞ്ഞ 5 ടെസ്റ്റ് പരമ്പരകളിലെ പ്രകടനം എടുത്ത് പറഞ്ഞാണ് മഞ്ജരേക്കറുടെ വരവ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ശരാശരി 7.1. ഇംഗ്ലണ്ടിനെതിരെ 29. വിിന്‍ഡിസിനെതിരെ ഇന്ത്യയില്‍ 18. ഓസ്‌ട്രേലിയക്കെതിരെ 10.7. വിന്‍ഡിസിനെതിരെ 25.4. ഐപിഎല്ലിലേയും വൈറ്റ്‌ബോളിലേയും പ്രകടനം വിലയിരുത്തി ടെസ്റ്റിലേക്ക് വിളിയെത്തിയത് ഭാഗ്യമാണ്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ രാഹുലിന് സാധിക്കട്ടെ എന്ന് കരുതുന്നതായും മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

നിലവില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ കൈകളിലാണ്. കോവിഡ് ഇടവേള വരുന്നതിന് മുന്‍പ് നടന്ന കിവീട് പര്യടനത്തില്‍ ഏകദിനത്തിലും ടി20യിലും രാഹുല്‍ മികവ് കാണിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകള്‍ ഏറ്റുമുട്ടുന്നതിനാല്‍ ആവേശം കൂടുമെന്ന് ഉറപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com