തുടരെ അഞ്ചാം ജയം, ഇതുകൊണ്ടും നിര്‍ത്തില്ലെന്ന് ക്രിസ് ഗെയ്ല്‍; പ്ലേഓഫ് ഉറപ്പിക്കും

'തുടരെ 5 മത്സരങ്ങള്‍ ജയിക്കുക എന്നത് വലിയ നേട്ടമാണ്. ടീമിന്റെ കൂട്ടായുള്ള ശ്രമത്തിന്റെ ഫലമാണ് ഇവിടെ കാണുന്നത്'
തുടരെ അഞ്ചാം ജയം, ഇതുകൊണ്ടും നിര്‍ത്തില്ലെന്ന് ക്രിസ് ഗെയ്ല്‍; പ്ലേഓഫ് ഉറപ്പിക്കും

ഷാര്‍ജ: ജയങ്ങള്‍ തുടരുകയും പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കുകയും വേണമെന്ന് ക്രിസ് ഗെയ്ല്‍. ഇവിടം കൊണ്ട് ഞങ്ങള്‍ക്ക് മതിയാക്കാന്‍ സാധിക്കില്ല. ഇനിയും പ്ലേഓഫ് ഉറപ്പിക്കാന്‍ രണ്ട് ജയങ്ങള്‍ കൂടി വേണ്ടതുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു. 

തുടരെ 5 മത്സരങ്ങള്‍ ജയിക്കുക എന്നത് വലിയ നേട്ടമാണ്. ടീമിന്റെ കൂട്ടായുള്ള ശ്രമത്തിന്റെ ഫലമാണ് ഇവിടെ കാണുന്നത്. ബൗളര്‍മാര്‍ അവരുടെ ജോലി അതിഗംഭീരമായി ചെയ്യുന്നു. അച്ഛന്റെ മരണ ശേഷമുള്ള തന്റെ രണ്ടാമത്തെ മത്സരമാണ് മന്‍ദീപ് കളിച്ചത്. ഉജ്ജ്വലമായി മന്‍ദീപ് ബാറ്റ് ചെയ്തതായും ഗെയ്ല്‍ ചൂണ്ടിക്കാട്ടി. 

കൊല്‍ക്കത്തക്കെതിരെ എട്ട് വിക്കറ്റിന്റെ ജയം പിടിച്ചതോടെ പോയിന്റ് പട്ടികയില്‍ പഞ്ചാബ് നാലാം സ്ഥാനത്തേക്ക് എത്തി. 12 കളിയില്‍ നിന്ന് ആറ് ജയവും ആറ് തോല്‍വിയുമായി 12 പോയിന്റാണ് പഞ്ചാബിനുള്ളത്. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമിയും, രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ക്രിസ് ജോര്‍ദാനും, രവി ബിഷ്‌നോയിയും ചേര്‍ന്നാണ് കൊല്‍ക്കത്തയെ വരിഞ്ഞു മുറുക്കിയത്. 

കൊല്‍ക്കത്തയെ 149 റണ്‍സില്‍ ഒതുക്കിയ ശേഷം 7 പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് ജയം പിടിച്ചു. 56 റണ്‍സില്‍ നിന്ന് എട്ട് ഫോറും 2 സിക്‌സും പറത്തി മന്ദീപ് സിങ് 66 റണ്‍സ് നേടി. 29 പന്തില്‍ നിന്നാണ് 5 സിക്‌സും രണ്ട് ഫോറും പറത്തി ഗെയ്ല്‍ അര്‍ധ ശതകം പിന്നിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com