റിഷഭ് പന്തിന് തിരിച്ചടിയായത് ഭാരക്കൂടുതല്‍, ഫിറ്റ്‌നസ് റിപ്പോര്‍ട്ട് തേടി ബിസിസിഐ

പന്തിന്റെ ഭാരക്കൂടുതല്‍ സംബന്ധിച്ച് ടീം ഇന്ത്യയുടെ ഫിറ്റ്‌നസ് ട്രെയ്‌നര്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന
റിഷഭ് പന്തിന് തിരിച്ചടിയായത് ഭാരക്കൂടുതല്‍, ഫിറ്റ്‌നസ് റിപ്പോര്‍ട്ട് തേടി ബിസിസിഐ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചെങ്കിലും ഏകദിന, ട്വന്റി20 ടീമില്‍ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കിയതാണ് ചര്‍ച്ചയാവുന്നത്. എന്നാല്‍ പന്തിനെ വൈറ്റ് ബോള്‍ ടീമിലേക്ക് ബിസിസിഐ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫിറ്റ്‌നസിലെ പ്രശ്‌നങ്ങളെ ചൂണ്ടിയാണ് പന്തിനെ ഏകദിന, ട്വന്റി20 ടീമുകളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. പന്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയോടെ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പന്തിന്റെ ഭാരക്കൂടുതല്‍ സംബന്ധിച്ച് ടീം ഇന്ത്യയുടെ ഫിറ്റ്‌നസ് ട്രെയ്‌നര്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. 

ഫീല്‍ഡിലെ പന്തിന്റെ പ്രകടനം എന്തായിരുന്നാലും, ഫിറ്റ്‌നസ് റിപ്പോര്‍ട്ട് വന്നതിന് ശേഷമാവും ബിസിസിഐയും സെലക്ടര്‍മാരും അന്തിമ തീരുമാനം എടുക്കുക. ട്രെയ്‌നര്‍ നിക്ക് വെബുമായി സംസാരിച്ചതിന് ശേഷമായിരിക്കും തീരുമാനം. ആവശ്യമെങ്കില്‍ പന്തിനെ ഏകദിന, ട്വന്റി20 ടീമിനൊപ്പം ചേര്‍ക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഐപിഎല്‍ സീസണിലും മികച്ച പ്രകടനം പന്തില്‍ നിന്ന് വന്നിട്ടില്ല. 11ല്‍ ഏഴ് കളിയിലും ഡല്‍ഹി ജയിച്ചെങ്കിലും താളം കണ്ടെത്താന്‍ പന്തിന് സാധിച്ചിട്ടില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ ഡല്‍ഹിയുടെ കഴിഞ്ഞ കളിയില്‍ 32 പന്തില്‍ നിന്നാണ് പന്ത് 30 റണ്‍സ് നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 100ല്‍ താഴേയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com