ലങ്കന്‍ പ്രീമിയര്‍ ലീഗിന് തിരിച്ചടി; റസല്‍, ഡുപ്ലസിസ് ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ പിന്മാറി 

റസല്‍, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ഡേവിഡ് മലന്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങി
ലങ്കന്‍ പ്രീമിയര്‍ ലീഗിന് തിരിച്ചടി; റസല്‍, ഡുപ്ലസിസ് ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ പിന്മാറി 

കൊളംബോ: ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ലങ്കന്‍ പ്രീമിയര്‍ ലീഗിന് തിരിച്ചടി. റസല്‍, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ഡേവിഡ് മലന്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങി. 

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് റസലിന്റെ പിന്മാറ്റം. ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക പരമ്പരയുടെ ഭാഗമായാണ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, മലന്‍ എന്നിവര്‍ വിട്ടുനില്‍ക്കുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മന്‍വിന്ദര്‍ ബിസ്ലയും പിന്മാറിയവരില്‍ ഉള്‍പ്പെടുന്നു. 

35 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് മന്‍വിന്ദര്‍. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 13 വരെയാണ് സിപിഎല്‍. പിന്മാറിയിരിക്കുന്ന കളിക്കാര്‍ക്ക് പകരം ഫ്രാഞ്ചൈസികള്‍ക്ക് മറ്റ് താരങ്ങളെ ഉള്‍പ്പെടുത്താം. വിവിധ ഫ്രാഞ്ചൈസികളുടെ മാര്‍ക്വീ താരങ്ങളായിരുന്നു റസലും മില്ലറും, ഡുപ്ലസിസും. 

ഗെയ്ല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടൂര്‍ണമെന്റിന് എത്തുമെന്നാണ് സൂചന. നേരത്തെ, ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കുടുംബം ഫ്രാഞ്ചൈസികളില്‍ ഒന്നിനെ സ്വന്തമാക്കിയിരുന്നു. കാന്‍ഡി തസ്‌കേഴ്‌സിനെയാണ് സല്‍മാന്റെ കുടുംബം സ്വന്തമാക്കിയത്. ഗ്രിസ് ഗെയ്ല്‍ കാന്‍ഡി തസ്‌കേഴ്‌സിലാണ് കളിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com