ഐപിഎല്ലിലെ റെക്കോര്‍ഡ്‌ കാണികള്‍; ഒട്ടും അത്ഭുതമില്ലെന്ന്‌ ഗാംഗുലി; ജീവിതം സാധാരണ നിലയിലാക്കുക മാത്രമായിരുന്നു ലക്ഷ്യം

സാധാരണ നിലയിലേക്ക്‌ ജീവിതം എത്തിക്കുന്നതിന്‌ വേണ്ടിയാണ്‌ ഐപിഎല്ലുമായി മുന്‍പോട്ട്‌ പോവാന്‍ തങ്ങള്‍ തീരുമാനിച്ചത്‌ എന്നും ഗാംഗുലി പറഞ്ഞു
ഐപിഎല്ലിലെ റെക്കോര്‍ഡ്‌ കാണികള്‍; ഒട്ടും അത്ഭുതമില്ലെന്ന്‌ ഗാംഗുലി; ജീവിതം സാധാരണ നിലയിലാക്കുക മാത്രമായിരുന്നു ലക്ഷ്യം



മുംബൈ: ഐപിഎല്‍ കാണുന്നവരുടെ എണ്ണത്തിലുണ്ടായ റെക്കോര്‍ഡ്‌ വര്‍ധനവില്‍ അത്ഭുതമില്ലെന്ന്‌ ബിസിസിഐ പ്രസിഡന്റ്‌ സൗരവ്‌ ഗാംഗുലി. സാധാരണ നിലയിലേക്ക്‌ ജീവിതം എത്തിക്കുന്നതിന്‌ വേണ്ടിയാണ്‌ ഐപിഎല്ലുമായി മുന്‍പോട്ട്‌ പോവാന്‍ തങ്ങള്‍ തീരുമാനിച്ചത്‌ എന്നും ഗാംഗുലി പറഞ്ഞു.

ഒഴിഞ്ഞ ഗ്യാലറികള്‍ക്ക്‌ മുന്‍പിലാണ്‌ ഐപിഎല്‍ 13ാം സീസണ്‍ മത്സരങ്ങള്‍ നടന്നതെങ്കിലും ക്രിക്കറ്റ്‌ ജ്വരം ആരാധകര്‍ക്കുള്ളില്‍ നിറയ്‌ക്കാന്‍ ഐപിഎല്ലിന്‌ സാധിച്ചു. 20 കോടി ആളുകളാണ്‌ ഐപിഎല്ലിലെ ഉദ്‌ഘാടന മത്സരമായിരുന്ന ചെന്നൈ-മുംബൈ പോര്‌ ലൈവില്‍ കണ്ടത്‌. റെക്കോര്‍ഡുകള്‍ തിരുത്തി എഴുതിയ പ്രേഷകരുടെ കണക്കായിരുന്നു അത്‌.

ഇവിടെ എനിക്ക്‌ ഒരു ഞെട്ടലും ഇല്ലെന്നാണ്‌ ഗാംഗുലി പറയുന്നത്‌. ഐപിഎല്ലിനെ കുറിച്ച്‌ ആലോചിക്കുന്നതിന്‌ ഇടയില്‍ പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ബയോ ബബിള്‍ സുരക്ഷിതമായിരിക്കുമോ? ഐപിഎല്‍ സാധ്യമാവുമോ ഇല്ലയോ എന്നെല്ലാം...എന്നല്‍ പദ്ധതികളുമായി മുന്‍പോട്ട്‌ പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കാരണം എല്ലാവരുടേയും ജീവിതം സാധാരണ നിലയിലേക്ക്‌ കൊണ്ടുവരണം എന്നാണ്‌ ഞങ്ങള്‍ ആഗ്രഹിച്ചത്‌. അതിന്‌ ലഭിച്ച ഈ പ്രതികരണത്തില്‍ എനിക്ക്‌ ഒട്ടും അത്ഭുതമില്ല, ഗാംഗുലി പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ്‌ ഐപിഎല്‍ ആണ്‌. കുറേ സൂപ്പര്‍ ഓവറുകളുണ്ട്‌. ഡബിള്‍ സൂപ്പര്‍ ഓവറും നമ്മള്‍ കണ്ടു. ധവാന്റെ ബാറ്റിങ്‌ കണ്ടു, രോഹിത്തിന്റെ ബാറ്റിങ്ങ്‌ കണ്ടു, രാഹുലിന്റെ പഞ്ചാബ്‌ താഴെ നിന്ന്‌ കയറി വരുന്നത്‌ കണ്ടു. നിങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ഇവിടെ നിന്ന്‌ ലഭിക്കും. ഈ വര്‍ഷം ഐപിഎല്‍ ഒരു വലിയ വിജയമായിരുന്നു എന്ന്‌ നിങ്ങളോട്‌ എനിക്ക്‌ ഉറപ്പിച്ച്‌ പറയാനാവും.

റേറ്റിങ്ങ്‌സിന്റെ കാര്യത്തിലായാലും, കളി കണ്ടവരുടെ എണ്ണത്തിന്റെ കാര്യത്തിലായാലും ഈ വര്‍ഷത്തെ ഐപിഎല്‍ വന്‍ വിജയമായിരുന്നു. ഹീറോ ഐഎസ്‌എല്ലിന്‌ വേണ്ടി ഒരു ഷൂട്ടില്‍ ഞാന്‍ പങ്കെടുത്തു. ക്രിക്കറ്റ്‌ അവസാനിച്ചു, പക്ഷേ കളി അവസാനിക്കുന്നില്ല എന്നായിരുന്നു അത്‌. ഐഎസ്‌എല്ലിലേയും മികച്ചൊരു സീസണായിരിക്കട്ടെ, ഗാംഗുലി പറഞ്ഞു.,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com