ഡിആര്‍എസ്‌ എടുക്കുന്നതില്‍ നിന്ന്‌ ഹൈദരാബാദിനെ രക്ഷിച്ച്‌ അമ്പയര്‍; ചട്ട ലംഘനമെന്ന്‌ വിമര്‍ശനം

ഡിആര്‍എസ്‌ എടുക്കണോ വേണ്ടയോ എന്നതില്‍ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ നായകന്‍ ഡേവിഡ്‌ വാര്‍ണറുമായി അമ്പയര്‍ അനില്‍ ചൗധരി സംസാരിച്ചത്‌ വിവാദത്തില്‍
ഡിആര്‍എസ്‌ എടുക്കുന്നതില്‍ നിന്ന്‌ ഹൈദരാബാദിനെ രക്ഷിച്ച്‌ അമ്പയര്‍; ചട്ട ലംഘനമെന്ന്‌ വിമര്‍ശനം



ദുബായ്:‌ ഡിആര്‍എസ്‌ എടുക്കണോ വേണ്ടയോ എന്നതില്‍ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ നായകന്‍ ഡേവിഡ്‌ വാര്‍ണറുമായി അമ്പയര്‍ അനില്‍ ചൗധരി സംസാരിച്ചത്‌ വിവാദത്തില്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്നിങ്‌സിലെ 17ാം ഓവറിലാണ്‌ സംഭവം.

സന്‍ദീപ്‌ ശര്‍മയുടെ ഡെലിവറിയില്‍ ലെഗ്‌ സൈഡിലേക്ക്‌ കളിക്കാനുള്ള അശ്വിന്‍ ശ്രമം പാളി. പന്ത്‌ പാഡില്‍ തട്ടി. ഹൈദരാബാദ്‌ താരങ്ങള്‍ വിക്കറ്റിനായി മുറവിളി കൂട്ടിയെങ്കിലും അനില്‍ ചൗധരി നോബോള്‍ വിളിച്ചു. മാത്രമല്ല, അവിടെ ഇന്‍സൈഡ്‌ എഡ്‌ജ്‌ ഉണ്ടായതായും അനില്‍ ചൗധരി ഹൈദരാബാദ്‌ താരങ്ങളോട്‌ പറഞ്ഞു.

ഇതോടെ ഹൈദരാബാദ്‌ താരങ്ങള്‍ ഡിആര്‍എസ്‌ എടുക്കാന്‍ തയ്യാറായില്ല. അനില്‍ ചൗധരിയുടെ ഭാഗത്ത്‌ നിന്നുണ്ടായ വീഴ്‌ചയെ കമന്ററി ബോക്‌സില്‍ ഇരുന്ന്‌ ബ്രെറ്റ്‌ ലീ, സഞ്‌ജയ്‌ ബംഗാര്‍, സ്‌കോട്ട്‌ സ്‌റ്റൈറിസ്‌ എന്നിവര്‍ ചോദ്യം ചെയ്‌തു. ഡിആര്‍എസ്‌ വരുന്നതിന്‌ മുന്‍പ്‌ അമ്പയര്‍മാരോട്‌ ഇത്തരം കാര്യങ്ങള്‍ ടീമുകള്‍ ചോദിക്കുമായിരുന്നു. എന്നാല്‍ ഡിആര്‍എസ്‌ വന്നതോടെ അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന്‌ സ്‌റ്റൈറിസ്‌ പറഞ്ഞു.

ഐപിഎല്‍ പ്‌ളേയിങ്‌ കണ്ടീഷന്‍ നിയമത്തിലെ 3.2.3 ആര്‍ട്ടിക്കിള്‍ പ്രകാരം ഒരു സാഹചര്യത്തിലും അമ്പയറുടെ തീരുമാനം എന്തുകൊണ്ട്‌ എന്ന്‌ ചോദ്യം ചെയ്യാന്‍ പാടില്ല. ഗ്രൗണ്ടിന്‌ പുറത്തുള്ള കളിക്കാരില്‍ നിന്നോ മറ്റോ റിവ്യുവില്‍ സഹായം തേടിയത്‌ അമ്പയറുടെ ശ്രദ്ധയില്‍ വന്നാല്‍ അതിനെതിരേയും നടപടി സ്വീകരിക്കാവുന്നതാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com