രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ്‌ കീപ്പറാക്കിയത്‌ എന്തിനായിരുന്നു? പന്തിനെ തഴഞ്ഞതിന്റെ കാരണം ചൂണ്ടി വീരേന്ദര്‍ സെവാഗ്‌

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളില്‍ നിന്ന്‌ റിഷഭ്‌ പന്തിനെ പുറത്താക്കിയതില്‍ അത്ഭുതമില്ലെന്ന്‌ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്
രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ്‌ കീപ്പറാക്കിയത്‌ എന്തിനായിരുന്നു? പന്തിനെ തഴഞ്ഞതിന്റെ കാരണം ചൂണ്ടി വീരേന്ദര്‍ സെവാഗ്‌



ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളില്‍ നിന്ന്‌ റിഷഭ്‌ പന്തിനെ പുറത്താക്കിയതില്‍ അത്ഭുതമില്ലെന്ന്‌ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്‌. രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ്‌ കീപ്പറായി നിര്‍ത്തിയതും സെവാഗ്‌ ഇവിടെ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ പര്യടനത്തില്‍ ഫിറ്റ്‌നസ്‌ പ്രശ്‌നമില്ലാതിരുന്നിട്ടും പന്ത്‌ പ്ലേയിങ്‌ ഇലവനില്‍ ഉള്‍പ്പെട്ടില്ല. വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍ രാഹുല്‍ മികവ്‌ കാണിച്ചു. ലിമിറ്റഡ്‌ ഓവര്‍ പരമ്പരകളില്‍ രാഹുലിനെ തുടരെ വിക്കറ്റ്‌ കീപ്പറായി ഇന്ത്യ ഇറക്കുകയും ചെയ്‌തു. റിഷഭ്‌ പന്തിനുള്ള സന്ദേശം കൂടിയാണ്‌ ഇത്‌, തന്റെ ശൈലി മാറ്റേണ്ടതുണ്ടെന്ന്‌...സെവാഗ്‌ പറഞ്ഞു.

വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി കളഞ്ഞ്‌, കളി ഫിനിഷ്‌ ചെയ്യാതെ പോവാനാവില്ല. കളി ഫിനിഷ്‌ ചെയ്യാന്‍ പഠിക്കണം. അത്‌ ചെയ്‌തില്ലെങ്കില്‍ പന്തിന്‌ കളിക്കാന്‍ അവസരവും ലഭിക്കില്ല. ഞങ്ങളുടെ സമയത്ത്‌ ദ്രാവിഡിനെ വിക്കറ്റ്‌ കീപ്പറാക്കി. കാരണം ധോനി വരുന്നത്‌ വരെ മികച്ചൊരു വിക്കറ്റ്‌ കീപ്പര്‍ ഞങ്ങള്‍ക്കുണ്ടായില്ല. ദ്രാവിഡിനെ കീപ്പറാക്കിയതിലൂടെ എക്‌സ്‌ട്രാ ബാറ്റ്‌സ്‌മാനായും ദ്രാവിഡിനെ ഉപയോഗിക്കാനായി.

റിഷഭ്‌ പന്ത്‌ ഇവിടെ മികവുള്ള വിക്കറ്റ്‌ കീപ്പറാണ്‌. എന്നാല്‍ പന്ത്‌ വിക്കറ്റ്‌ നഷ്ടപ്പെടുത്തുന്ന വിധം കോഹ്‌ ലിയേയോ ശാസ്‌ത്രിയേയോ സന്തോഷിപ്പിക്കില്ല. മാറ്റം കൊണ്ടുവരാന്‍ പന്ത്‌ ശ്രമിക്കണം. ലഭിക്കുന്ന അവസരങ്ങളിലെല്ലാം കളി ഫിനിഷ്‌ ചെയ്യണം. ഇന്ത്യന്‍ ടീമിലേക്ക്‌ തിരികെ എത്താനുള്ള പ്രാപ്‌തി തനിക്കുണ്ടെന്ന്‌ പന്ത്‌ തെളിയിക്കണം എന്നും സെവാഗ്‌ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com