മുംബൈക്കെതിരെ ബംഗളൂരുവിന് മികച്ച തുടക്കം;  തകര്‍ത്തടിച്ച് ദേവ്ദത്ത്;  30 പന്തില്‍ അര്‍ധ സെഞ്ച്വുറി 

30 പന്തില്‍ നിന്നാണ് മലയാളിത്താരം ദേവ്ദത്ത് പടിക്കല്‍ അര്‍ധ സെഞ്ച്വുറി നേടിയത്‌
മുംബൈക്കെതിരെ ബംഗളൂരുവിന് മികച്ച തുടക്കം;  തകര്‍ത്തടിച്ച് ദേവ്ദത്ത്;  30 പന്തില്‍ അര്‍ധ സെഞ്ച്വുറി 

അബുദാബി: ഐപിഎല്ലില്‍  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന റോയല്‍ ചാലഞ്ചേഴ്‌സിന് മികച്ച തുടക്കം. മലായാളി താരം ദേവ്ദത്ത് പടിക്കല്‍ അര്‍ധസെഞ്ച്വുറി നേടി. 11  ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തു. ജോഷ് ഫിലിപ്പിന്റെ വിക്കറ്റാണ് നഷ്ടമായത്.  ദേവ്ദത്ത് 30 ബോളില്‍ നിന്ന് 53 റണ്‍സ് എടുത്തത്‌

പവര്‍പ്ലേ ഓവറില്‍ തകര്‍ത്തടിച്ച ദേവ്ദത്ത് പടിക്കല്‍ - ജോഷ് ഫിലിപ്പ് ഓപ്പണിങ് സഖ്യം 54റണ്‍സാണ് ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ ഇന്നും മുംബൈ നിരയിലില്ല. മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം കളത്തിലിറങ്ങുന്നത്. 

മൂന്ന് മാറ്റങ്ങളുമായാണ് ബാംഗ്ലൂര്‍ കളത്തിലിറങ്ങുന്നത്. നവ്ദീപ് സെയ്നി, ആരോണ്‍ ഫിഞ്ച്, മോയിന്‍ അലി എന്നിവര്‍ക്കു പകരം ശിവം ദുബെ, ജോഷ് ഫിലിപ്പ്, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ ടീമിലെത്തി.

സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ഇരു ടീമുകളും എത്തുന്നത്. മുംബൈ രാജസ്ഥാനോട് തോറ്റപ്പോള്‍ ചെന്നൈയാണ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com