മെസിയുമായുള്ള കൊമ്പുകോര്‍ക്കലിന്‌ പിന്നാലെ പടിയിറക്കം; പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ച്‌ ബാര്‍തൊമ്യു

സാമ്പത്തികമായി ബാഴ്‌സ നേരിട്ട പിരിമുറുക്കങ്ങളുടേയും, കളിക്കളത്തിലെ തിരിച്ചടികളുടേയും പേരില്‍ വലിയ വിമര്‍ശനമാണ്‌ ബാര്‍തൊമ്യുവിന്‌ നേരെ ഉയര്‍ന്നത്
മെസിയുമായുള്ള കൊമ്പുകോര്‍ക്കലിന്‌ പിന്നാലെ പടിയിറക്കം; പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ച്‌ ബാര്‍തൊമ്യു




ബാഴ്‌സലോണ: മെസിയുമായുണ്ടായ കൊമ്പുകോര്‍ക്കലുകള്‍ക്ക്‌ പിന്നാലെ ബാഴ്‌സ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ച്‌ ജോസെപ്‌ ബാര്‍തോമ്യു. മറ്റ്‌ ബോര്‍ഡ്‌ അംഗങ്ങളും ബാര്‍തോമ്യുവിനൊപ്പം രാജിവെച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തികമായി ബാഴ്‌സ നേരിട്ട പിരിമുറുക്കങ്ങളുടേയും, കളിക്കളത്തിലെ തിരിച്ചടികളുടേയും പേരില്‍ വലിയ വിമര്‍ശനമാണ്‌ ബാര്‍തൊമ്യുവിന്‌ നേരെ ഉയര്‍ന്നത്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ ബയേണിനോട്‌ ഏറ്റ തോല്‍വിക്ക്‌ പിന്നാലെ മെസി ട്രാന്‍സ്‌ഫര്‍ ആവശ്യം മുന്‍പോട്ട്‌ വെക്കുക കൂടി ചെയ്‌തതോടെ ബാര്‍തൊമ്യുവിന്റെ സ്ഥാനം പരുങ്ങലിലായിരുന്നു.

പുറമെ നിന്നുള്ള ശക്തികള്‍ ക്ലബില്‍ ഇടപെടാതിരിക്കാനാണ്‌ മെസിയുമായുള്ള പോരിന്‌ ഇടയില്‍ ശ്രമിച്ചത്‌ എന്ന്‌ രാജി പ്രഖ്യാപിച്ച്‌ ബാര്‍തൊമ്യു പറഞ്ഞു. ഞാന്‍ പടിയിറങ്ങിയിരുന്നു എങ്കില്‍ മെസിയുടെ പോക്ക്‌ ആര്‌ തടയുമായിരുന്നു എന്നും, പുതിയ പരിശീലകനെ ആര്‌ നിയമിക്കുമായിരുന്നു എന്നും ബാര്‍തൊമ്യു ചോദിച്ചു.

പുതിയ സീസണില്‍ കോമാന്‌ കീഴില്‍ ഇറങ്ങിയ ബാഴ്‌സ തങ്ങളുടെ ആദ്യ 5 കളിയില്‍ ജയിച്ചത്‌ രണ്ടെണ്ണത്തില്‍ മാത്രമാണ്‌. എല്‍ ക്ലാസിക്കോയില്‍ റയലിന്‌ മുന്‍പില്‍ മുട്ടുമടക്കുക കൂടി ചെയ്‌തതോടെ ബാര്‍തൊമ്യു കൊണ്ടുവന്ന കോച്ചിനെതിരെ വിമര്‍ശനവും ശക്തമാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com