'ഒട്ടും പ്രതീക്ഷിച്ചില്ല, ഉത്തരവാദിത്വവും വെല്ലുവിളിയും ഏറ്റെടുക്കുന്നു'- വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് രാഹുല്‍

'ഒട്ടും പ്രതീക്ഷിച്ചില്ല, ഉത്തരവാദിത്വവും വെല്ലുവിളിയും ഏറ്റെടുക്കുന്നു'- വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് രാഹുല്‍
'ഒട്ടും പ്രതീക്ഷിച്ചില്ല, ഉത്തരവാദിത്വവും വെല്ലുവിളിയും ഏറ്റെടുക്കുന്നു'- വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ച് രാഹുല്‍

മുംബൈ: ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലുള്ള ടീമിലും ഇടമുള്ള അപൂര്‍വം താരങ്ങളിലൊരാളാണ് കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായ രാഹുല്‍ ടൂര്‍ണമെന്റിലെ റണ്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അതിനിടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പരിമിത ഓവറില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി സെലക്ടര്‍മാര്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് കെഎല്‍ രാഹുലിനെയായിരുന്നു. ടീം തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ നീക്കവും ഇതുതന്നെയായിരുന്നു. 

പരിക്കേറ്റതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ രോഹിതിനെ ഒഴിവാക്കിയത്. 2017 മുതല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിതാണ്. കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിതാണ് ഇന്ത്യയെ നയിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ പുതിയ ഉത്തരവാദിത്വത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍. 

'വൈസ് ക്യാപ്റ്റനാക്കിയത് അഭിമാനകരമായ നേട്ടമാണ്. വളരെ സന്തോഷം തോന്നി. ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഉത്തരവാദിത്വവും വെല്ലുവിളിയും ഞാന്‍ ഏറ്റെടുക്കുകയാണ്. ടീമിന് വേണ്ടി ഏറ്റവും മികച്ചത് നല്‍കുകയാണ് ലക്ഷ്യം'- രാഹുല്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com