ഉറക്കമില്ലാത്ത രാത്രികളായിരിക്കും ധോനിക്കെന്ന്‌ ഉറപ്പ്‌, നായകനായി തുടരുന്നതില്‍ ഗംഭീര്‍

ചെന്നൈയെ അടുത്ത സീസണിലും ധോനി തന്നെ നയിക്കുമെന്ന ഫ്രാഞ്ചൈസി നിലപാടിനോട്‌ പ്രതികരിക്കുകയായിരുന്നു ഗംഭീര്‍
ഉറക്കമില്ലാത്ത രാത്രികളായിരിക്കും ധോനിക്കെന്ന്‌ ഉറപ്പ്‌, നായകനായി തുടരുന്നതില്‍ ഗംഭീര്‍



ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തുടര്‍ന്നും നയിക്കുകയാണെങ്കില്‍ ഉറക്കമില്ലാത്ത രാത്രികളാവും ധോനിക്കെന്ന്‌ ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ചെന്നൈയെ അടുത്ത സീസണിലും ധോനി തന്നെ നയിക്കുമെന്ന ഫ്രാഞ്ചൈസി നിലപാടിനോട്‌ പ്രതികരിക്കുകയായിരുന്നു ഗംഭീര്‍.

ധോനിയും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധമാണ്‌ അവിടെ പ്രകടമാവുന്നത്‌. പരസ്‌പര ബഹുമാനമാണ്‌ അവിടെ കാണുന്നത്‌. അതുകൊണ്ടാണ്‌ അവരോട്‌ അത്രയും അടുത്ത്‌ ധോനി നില്‍ക്കുന്നത്‌. ചെന്നൈക്ക്‌ വേണ്ടി ഹൃദയവും ആത്മാവും വിയര്‍പ്പുമെല്ലാം ധോനി നല്‍കിയത്‌ അതിനാലാണ്‌, ഗംഭീര്‍ പറഞ്ഞു.

മൂന്ന്‌ ട്രോഫികള്‍ ചെന്നൈക്ക്‌ വേണ്ടി ധോനി നേടി. ചാമ്പ്യന്‍സ്‌ ലീഗിലും ജയം പിടിച്ച്‌ മുന്‍നിര ടീമാക്കി ചെന്നൈയെ ധോനി നിലനിര്‍ത്തി. അതുകൊണ്ട്‌ തന്നെ ചെന്നൈയെ ഇനിയും ധോനി നയിക്കും എന്ന്‌ പറഞ്ഞാല്‍ എനിക്കതില്‍ ഒരു അത്ഭുതവും ഇല്ല. എത്രനാള്‍ കളിക്കാന്‍ ധോനി ആഗ്രഹിക്കുന്നുവോ അത്രയും നാള്‍ ധോനി കളിക്കും. അടുത്ത വര്‍ഷം നായകനായി നിന്ന്‌ വ്യത്യസ്‌തമായ ഒരു ടീമിനെ ധോനി നയിക്കുമെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.

സീസണില്‍ പ്ലേഓഫ്‌ കാണാതെ ചെന്നൈ പുറത്തായി കഴിഞ്ഞു. രണ്ട്‌ മത്സരം മാത്രമാണ്‌ ചെന്നൈക്ക്‌ മുന്‍പില്‍ ഇനിയുള്ളത്‌. അടുത്ത സീസണിലും ധോനി ചെന്നൈയെ നയിക്കുമെന്ന്‌ വിശ്വസിക്കുന്നതായി ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞതോടെയാണ്‌ ധോനി തുടരുമെന്ന സൂചന പുറത്തുവന്നത്‌. ഐപിഎല്‍ അവസാനിക്കുന്നതോടെ ഐപിഎല്ലില്‍ നിന്നും വിരമിച്ച്‌ ധോനി ബിഗ്‌ ബാഷ്‌ ലീഗ്‌ കളിക്കാന്‍ പോവുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com