ഐപിഎല്‍ ബെറ്റിങ്; ഫോണ്‍ ഉപയോഗിച്ച് വാതുവയ്ക്കുന്നത് ലക്ഷങ്ങള്‍; ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍

ഐപിഎല്‍ ബെറ്റിങ്; ഫോണ്‍ ഉപയോഗിച്ച് വാതുവയ്ക്കുന്നത് ലക്ഷങ്ങള്‍; ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍
ഐപിഎല്‍ ബെറ്റിങ്; ഫോണ്‍ ഉപയോഗിച്ച് വാതുവയ്ക്കുന്നത് ലക്ഷങ്ങള്‍; ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ കൊട്‌ല മുബാറഖ്പുരില്‍ നിന്നാണ് മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊട്‌ല മുബാറഖ്പുരിന് സമീപത്തുള്ള സയ്‌നി ബസ്തി എന്ന സ്ഥലത്ത് ഒരു വീട് കേന്ദ്രീകരിച്ചാണ് വാതുവയ്പ്പ് സംഘം പ്രവര്‍ത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി 10.30യോടെ ഈ വീട്ടില്‍ റെയ്ഡ് നടത്തിയെന്നും ഇതിന് പിന്നാലെയാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. 

ആശിഷ് ഗുപ്ത, യോഗേഷ്, ഹിമാന്‍ഷു റാവത്ത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നായി അഞ്ച് മൊബൈല്‍ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com