ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ പ്രേക്ഷക കണക്കുകള്‍ വെട്ടിച്ച്‌ ഐപിഎല്‍; യുകെയില്‍ റെക്കോര്‍ഡ്‌ കാണികള്‍

കഴിഞ്ഞ ഏതാനും ആഴ്‌ചയായി 2,50,000ന്‌ മുകളില്‍ ആളുകളാണ്‌ യുകെയില്‍ ഐപിഎല്‍ കണ്ടത്‌
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ പ്രേക്ഷക കണക്കുകള്‍ വെട്ടിച്ച്‌ ഐപിഎല്‍; യുകെയില്‍ റെക്കോര്‍ഡ്‌ കാണികള്‍



ദുബായ്:‌ ഇംഗ്ലണ്ടില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ വ്യൂവര്‍ഷിപ്പ്‌ കണക്കുകള്‍ വെട്ടിച്ച്‌ ഐപിഎല്ലിന്റെ കുതിപ്പ്‌. ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ ഓഡിയന്‍സ്‌ റിസര്‍ച്ച്‌ ബോര്‍ഡിന്റെ കണക്ക്‌ പ്രകാരം ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന പ്രക്ഷക കണക്കാണ്‌ യുകെയില്‍ നിന്ന്‌ ഈ സീസണില്‍ വരുന്നത്‌.

കഴിഞ്ഞ ഏതാനും ആഴ്‌ചയായി 2,50,000ന്‌ മുകളില്‍ ആളുകളാണ്‌ യുകെയില്‍ ഐപിഎല്‍ കണ്ടത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ പല മത്സരങ്ങളേക്കാളും മുകളിലാണ്‌ ഇത്‌. ഒക്ടോബര്‍ 12 മുതല്‍ 18 വരെ സ്‌കൈ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ്‌ ലൈവ്‌ യുകെയില്‍ കണ്ടത്‌ 7,97,000 ആളുകളാണ്‌. 2019ലേതിനേക്കാള്‍ കൂടുതലാണ്‌ ഇത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിനുള്ള കാണികളേക്കാള്‍ കൂടുതലാണ്‌ ഇത്‌.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ന്യൂകാസിലിന്‌ എതിരായ പോര്‌ കണ്ടത്‌ 40,000 പേര്‍. ലിവര്‍പൂളിന്റെ ഷെഫീല്‍ഡിന്‌ എതിരായ ഹോം മാച്ച്‌ ആകര്‍ശിച്ചത്‌ 1,10,000 കാണികളെ. ആഴ്‌സണലിന്റെ ലെയ്‌സ്‌റ്ററിനെതിരായ കളി കണ്ടത്‌ 1,40,000 പ്രേക്ഷകര്‍. യുകെയിലെ ഐപിഎല്‍ പ്രേക്ഷകരില്‍ 11 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ്‌ കണക്ക്‌.

ഐപിഎല്ലിലേക്ക്‌ വരുമ്പോള്‍ പ്ലേഓഫിനോട്‌ അടുക്കുകയാണ്‌ ടൂര്‍ണമെന്റ്‌. വ്യൂവര്‍ഷിപ്പ്‌ കണക്കുകള്‍ മുകളിലേക്ക്‌ പോയതില്‍ അത്ഭുതം ഇല്ലെന്നും, കോവിഡ്‌ കാലത്ത്‌ ജീവിതം സാധാരണ നിലയിലേക്ക്‌ എത്തി എന്ന തോന്നല്‍ നല്‍കുകയാണ്‌ ഐപിഎല്ലിലൂടെ ലക്ഷ്യം വെച്ചത്‌ എന്നും കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ്‌ പറഞ്ഞിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com