1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗം നോബി സ്റ്റൈൽസ് അന്തരിച്ചു

1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗം നോബി സ്റ്റൈൽസ് അന്തരിച്ചു
1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗം നോബി സ്റ്റൈൽസ് അന്തരിച്ചു

ലണ്ടന്‍: 1966ല്‍ ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്ന നോബി സ്റ്റൈൽസ് അന്തരിച്ചു. മിഡ്ഫീല്‍ഡറായി കളം നിറഞ്ഞു കളിച്ച അദ്ദേഹത്തിന് 78 വയസായിരുന്നു. 

ദീര്‍ഘ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 1968ല്‍ യൂറോപ്യന്‍ കപ്പ് നേടിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിലും അംഗമായിരുന്നു നോബി സ്റ്റൈൽസ്. 

ഇംഗ്ലണ്ടിനായി 28 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 1966 ലോകകപ്പ് സെമിയില്‍ ഇതിഹാസ താരം യുസേബിയോ നയിച്ച പോര്‍ച്ചുഗല്‍ ടീമിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ വെസ്റ്റ് ജര്‍മനിക്കെതിരെ 4-2ന്റെ നടകീയ വിജയമൊരുക്കുന്നതിലും ലോകകപ്പ് സമ്മാനിക്കുന്നതിലും നിര്‍ണായക സാന്നിധ്യമായിരുന്നു നോബി സ്റ്റൈൽസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com