ഞങ്ങള്‍ സ്വയം വരുത്തി വെച്ചതാണ്‌ ഈ അവസ്ഥ; പ്ലേഓഫ്‌ സാധ്യത മങ്ങിയതില്‍ പഴിച്ച്‌ ഡേവിഡ്‌ ഹസി

അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ ബാറ്ററിയെല്ലാം റിച്ചാര്‍ജ്‌ ചെയ്‌ത്‌ സമ്മര്‍ദമില്ലാതെ കളിക്കാന്‍ പാകത്തില്‍ ഞങ്ങള്‍ തിരിച്ചെത്തും
ഞങ്ങള്‍ സ്വയം വരുത്തി വെച്ചതാണ്‌ ഈ അവസ്ഥ; പ്ലേഓഫ്‌ സാധ്യത മങ്ങിയതില്‍ പഴിച്ച്‌ ഡേവിഡ്‌ ഹസി


ദുബായ്:‌ തോല്‍വികള്‍ വഴങ്ങി തങ്ങള്‍ സ്വയം ഈ അവസ്ഥവിളിച്ചു വരുത്തിയതാണെന്ന്‌ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌ മെന്റര്‍ ഡേവിഡ്‌ ഹസി. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇപ്പോഴും തങ്ങള്‍ക്ക്‌ ജീവനുണ്ടെന്നും ഹസി പറഞ്ഞു.

അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ ബാറ്ററിയെല്ലാം റിച്ചാര്‍ജ്‌ ചെയ്‌ത്‌ സമ്മര്‍ദമില്ലാതെ കളിക്കാന്‍ പാകത്തില്‍ ഞങ്ങള്‍ തിരിച്ചെത്തും. എന്താണ്‌ സംഭവിക്കുക എന്ന്‌ ആര്‍ക്കും പറയാനാവില്ല. പ്ലേഓഫില്‍ ചില ടീമുകളെ ഞെട്ടിക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഓരോ തോല്‍വിയും പ്രയാസം നല്‍കുന്നതാണ്‌. എന്നാല്‍ എല്ലാ ക്രഡിറ്റും ചെന്നൈക്ക്‌ നല്‍കുന്നു. അവര്‍ ഈ ജയം അര്‍ഹിച്ചിരുന്നു. അവര്‍ നന്നായി പന്തെറിയുകയും ഫീല്‍ഡ്‌ ചെയ്യുകയും, ചെയ്‌സ്‌ ചെയ്‌ത്‌ വിജയിക്കുകയും ചെയ്‌തു. ചെന്നൈയുടെ രണ്ടാം വിക്കറ്റിലെ കൂട്ടുകെട്ട്‌ മികച്ചു നിന്നു. ചെന്നൈയെ ജയത്തിലേക്ക്‌ എത്തിച്ചത്‌ അതാണ്‌.

കൊല്‍ക്കത്ത ബാറ്റ്‌സ്‌മാന്‍ നിതീഷ്‌ റാണയുടെ പ്രകടനത്തേയും ഹസി പ്രശംസിച്ചു. മികച്ച ഐപിഎല്‍ സീസണാവുകയാണ്‌ നിതീഷ്‌ റാണയ്‌ക്ക്‌ ഇത്‌. സ്ഥിരത കണ്ടെത്താന്‍ സാധിക്കുന്നതായും ഹസി ചൂണ്ടിക്കാണിച്ചു. റാണയുടെ 87 റണ്‍സ്‌ ഇന്നിങ്‌സ്‌ ആണ്‌ കൊല്‍ക്കത്തയെ 172 എന്ന സ്‌കോറിലേക്ക്‌ എത്തിച്ചത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com