നന്ദിയുണ്ട്‌, കൊല്‍ക്കത്തയെ തകര്‍ത്തതിന്‌! ജീവന്‍ തിരികെ നല്‍കിയ ജഡേജയ്‌ക്ക്‌ കയ്യടിച്ച്‌ രാജസ്ഥാന്‍ റോയല്‍സ്‌

കൊല്‍ക്കത്ത ജയിച്ചിരുന്നു എങ്കില്‍ 14 പോയിന്റോടെ പ്ലേഓഫ്‌ സ്ഥാനത്തെ അവകാശ വാദം അവര്‍ ഉറപ്പിച്ചാനെ
നന്ദിയുണ്ട്‌, കൊല്‍ക്കത്തയെ തകര്‍ത്തതിന്‌! ജീവന്‍ തിരികെ നല്‍കിയ ജഡേജയ്‌ക്ക്‌ കയ്യടിച്ച്‌ രാജസ്ഥാന്‍ റോയല്‍സ്‌


ദുബായ്:‌ രണ്ട്‌ ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ്‌ വേണ്ടിയിടത്ത്‌ രവീന്ദ്ര ജഡേജയാണ്‌ ചെന്നൈയുടെ രക്ഷയ്‌ക്കെത്തിയത്‌. ചെന്നൈയുടെ മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സിന്റേയും...കൊല്‍ക്കത്തയെ തകര്‍ത്ത ജഡേജയ്‌ക്ക്‌ കയ്യടിച്ച്‌ എത്തുകയാണ്‌ രാജസ്ഥാന്‍ റോയല്‍സ്‌ ഇപ്പോള്‍.

കൊല്‍ക്കത്ത ജയിച്ചിരുന്നു എങ്കില്‍ 14 പോയിന്റോടെ പ്ലേഓഫ്‌ സ്ഥാനത്തെ അവകാശ വാദം അവര്‍ ഉറപ്പിച്ചാനെ. എന്നാല്‍ ഇനി ഒരു കളിയാണ്‌ പ്ലേഓഫ്‌ ഉറപ്പിക്കാനായി കൊല്‍ക്കത്തയുടെ മുന്‍പിലുള്ളത്‌. അതും രാജസ്ഥാന്‌ എതിരെ. കൊല്‍ക്കത്ത തോറ്റതോടെ രാജസ്ഥാന്റെ പ്ലേഓഫ്‌ പ്രതീക്ഷയ്‌ക്ക്‌ ജീവന്‍ വെച്ചു.

അവസാന രണ്ട്‌ പന്തില്‍ സിക്‌സ്‌ പറത്തി ജഡേജ ചെന്നൈയെ ജയത്തിലേക്ക്‌ എത്തിച്ചതിന്‌ പിന്നാലെ ട്വിറ്ററില്‍ രാജസ്ഥാന്‍ റോയല്‍സ്‌ എത്തി. ഒരിക്കല്‍ റോയല്‍ ആയാല്‍ എല്ലായ്‌പ്പോഴും റോയല്‍ എന്നാണ്‌ ജഡേജയുടെ ചിത്രം പങ്കുവെച്ച്‌ രാജസ്ഥാന്‍ കുറിച്ചത്‌. ജഡേജയുടെ ഐപിഎല്‍ അരങ്ങേറ്റം രാജസ്ഥാന്‍ റോയല്‍സിന്‌ വേണ്ടിയായിരുന്നു. പിന്നാലെ കൊച്ചി തസ്‌കേഴ്‌സിലേക്ക്‌ പോയ ജഡേജയെ 2012 ലേലത്തില്‍ ചെന്നൈ സ്വന്തമാക്കി.
 

അന്ന്‌ ലേലത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സുമായി പോരടിച്ച്‌ 9.72 കോടിക്കാണ്‌ ജഡേജയെ ചെന്നൈ സ്വന്തമാക്കിയത്‌. കൊല്‍ക്കത്തക്കെതിരെ 11 പന്തില്‍ നിന്ന്‌ രണ്ട്‌ ഫോറും മൂന്ന്‌ സിക്‌സും പറത്തിയാണ്‌ ജഡേജ 31 റണ്‍സ്‌ നേടിയത്‌. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ്‌ ആണ്‌ ചെന്നൈക്ക്‌ വേണ്ടിയിരുന്നത്‌. ആദ്യ നാല്‌ പന്തില്‍ ബൗണ്ടറി വഴങ്ങാതിരുന്ന നാഗര്‍കോട്ടിയുടെ അവസാന രണ്ട്‌ പന്തും സിക്‌സ്‌ പറത്തിയാണ്‌ ജഡേജ കാമിയോ ആയത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com