നിറഞ്ഞാടി ഗെയ്ല്‍; തൂക്കിയത് എട്ട് സിക്‌സുകള്‍; ഒറ്റ റണ്ണില്‍ സെഞ്ച്വറി നഷ്ടം; രാജസ്ഥാന് മറികടക്കാന്‍ വേണ്ടത് 186 റണ്‍സ്

നിറഞ്ഞാടി ഗെയ്ല്‍; തൂക്കിയത് എട്ട് സിക്‌സുകള്‍; ഒറ്റ റണ്ണില്‍ സെഞ്ച്വറി നഷ്ടം; രാജസ്ഥാന് മറികടക്കാന്‍ വേണ്ടത് 186 റണ്‍സ്
നിറഞ്ഞാടി ഗെയ്ല്‍; തൂക്കിയത് എട്ട് സിക്‌സുകള്‍; ഒറ്റ റണ്ണില്‍ സെഞ്ച്വറി നഷ്ടം; രാജസ്ഥാന് മറികടക്കാന്‍ വേണ്ടത് 186 റണ്‍സ്

അബുദാബി: യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍ തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ 186 റണ്‍സ് വിജയ ലക്ഷ്യം വച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിച്ചെടുത്തത്. ഗെയ്ല്‍ 63 പന്തുകള്‍ നേരിട്ട് എട്ട് കൂറ്റന്‍ സിക്‌സും ആറ് ഫോറും സഹിതം അടിച്ചെടുത്തത് 99 റണ്‍സ്. ഒറ്റ റണ്‍സില്‍ സെഞ്ച്വറി നഷ്ടമായതിന്റെ നിരാശ ബാറ്റ് വലിച്ചെറിഞ്ഞ് പ്രകടിപ്പിച്ചാണ് ഗെയ്ല്‍ പവലിയനിലേക്ക് കയറിയത്. 

ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ മന്‍ദീപ് സിങിനെ നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ഗെയ്‌ലും ചേര്‍ന്നുള്ള കൂട്ടുകെട്ട് അവരെ മികച്ച നിലയിലേക്ക് നയിച്ചു. 41 പന്തില്‍ 46 റണ്‍സുമായി രാഹുല്‍ മടങ്ങിയെങ്കിലും പിന്നീടെത്തിയ നിക്കോളാസ് പൂരന്‍ പത്ത് പന്തില്‍ 22 റണ്‍സെടുത്ത് പഞ്ചാബ് സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. ആറ് റണ്‍സുമായി മാക്‌സ്‌വെല്ലും ഒരു റണ്‍സും ഹൂഡയും പുറത്താകാതെ നിന്നു. 

രാഹുല്‍ രണ്ടും പൂരന്‍ മൂന്ന് സിക്‌സുകളുമാണ് അടിച്ചത്. പഞ്ചാബിന്റെ ഇന്നിങ്‌സില്‍ ആകെ 13 സിക്‌സുകള്‍ പിറന്നു. 

രാജസ്ഥാന് വേണ്ടി ആര്‍ച്ചര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. നാലോവറില്‍ 26 റണ്‍സ് വഴങ്ങി ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറില്‍ ഗെയ്‌ലിന്റെ വിക്കറ്റെടുത്ത് പഞ്ചാബിന്റെ സ്‌കോര്‍ 200 കടക്കുന്നത് തടയാനും ആര്‍ച്ചറിനായി. ബെന്‍ സ്‌റ്റോക്‌സും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com