'ഞാന്‍ കിരീടം വീട്ടിലേക്ക്‌ കൊണ്ടുപോവുന്നു എന്ന്‌ പറഞ്ഞാണ്‌ ധോനി വന്നത്'‌; ധോനിയുടെ വലിയ ആരാധകനാണ്‌: ബട്ട്‌ലര്‍

'കളിക്കളത്തിലെ ധോനിയുടെ പെരുമാറ്റം എനിക്കിഷ്ടമാണ്‌. എത്രമാത്രം ശാന്തനാണ്‌ അദ്ദേഹം'
'ഞാന്‍ കിരീടം വീട്ടിലേക്ക്‌ കൊണ്ടുപോവുന്നു എന്ന്‌ പറഞ്ഞാണ്‌ ധോനി വന്നത്'‌; ധോനിയുടെ വലിയ ആരാധകനാണ്‌: ബട്ട്‌ലര്‍



അബുദാബി: രാജസ്ഥാന്‍ റോയല്‍സിന്‌ എതിരായ മത്സരത്തിന്‌ ശേഷം ജോസ്‌ ബട്ട്‌ലറിന്‌ ധോനി ജേഴ്‌സി സമ്മാനമായി നല്‍കിയിരുന്നു. ഇപ്പോള്‍ ധോനിയോടുള്ള ആരാധന എത്രമാത്രമാണെന്ന്‌ പറഞ്ഞെത്തുകയാണ്‌ ബട്ട്‌ലര്‍.

കളിക്കളത്തിലെ ധോനിയുടെ പെരുമാറ്റം എനിക്കിഷ്ടമാണ്‌. എത്രമാത്രം ശാന്തനാണ്‌ അദ്ദേഹം. ധോനിയുടെ ഹെലികോപ്‌റ്റര്‍ ഷോട്ടും, വെടിക്കെട്ട്‌ ബാറ്റിങ്ങും എനിക്ക്‌ ഇഷ്ടമാണ്‌. ഐപിഎല്‍ ഞാന്‍ ടിവിയില്‍ കാണാറുണ്ടായിരുന്നു. ധോനിയുടെ പല മികച്ച ഇന്നിങ്‌സുകളും എന്റെ ഓര്‍മയിലുണ്ട്‌. 2011 ലോകകപ്പ്‌ ഫൈനലിലെ കളിയാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌, ബട്ട്‌ലര്‍ പറയുന്നു.

ക്രീസിലേക്ക്‌ നടന്ന്‌ ഞാന്‍ കിരീടം വീട്ടിലേക്ക്‌ കൊണ്ടുപോവാന്‍ പോവുകയാണെന്നാണ്‌ ധോനി പറഞ്ഞത്‌. സിക്‌സോടെ ധോനി കളി ഫിനിഷ്‌ ചെയ്‌തത്‌ വലിയ പ്രചോദനമാണ്‌ നല്‍കിയതെന്നും ബട്ട്‌ലര്‍ പറഞ്ഞു. ഐപിഎല്ലിലേക്ക്‌ വരുമ്പോള്‍ ബാറ്റിങ്ങില്‍ വലയുന്ന ധോനിയെയാണ്‌ 13ാം സീസണില്‍ കണ്ടത്‌.

എന്നാല്‍ ബട്ട്‌ലര്‍ ആവട്ടെ ചില മാച്ച്‌ വിന്നിങ്‌ ഇന്നിങ്‌സുകളുമായി കളം നിറഞ്ഞു. കളിക്കാര്‍ക്ക്‌ ലഭിച്ചിരിക്കുന്ന ലേലത്തുക അവര്‍ക്ക്‌ മേലുള്ള പ്രതീക്ഷ കൂട്ടുമെന്നും ബട്ട്‌ലര്‍ പറഞ്ഞു. എന്നാല്‍ മികച്ച താരങ്ങള്‍ക്ക്‌ ആ പ്രതീക്ഷകള്‍ കാര്യമാക്കാതെ പന്തിലേക്ക്‌ മാത്രം ശ്രദ്ധ കൊടുക്കാന്‍ സാധിക്കും. ഞാനും സ്റ്റോക്ക്‌സും ബാറ്റ്‌ ചെയ്യുമ്പോള്‍ പന്തിലേക്ക്‌ മാത്രമാണ്‌ രണ്ട്‌ പേരും ശ്രദ്ധ കൊടുക്കുക എന്നും സ്റ്റോക്ക്‌സ്‌ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com