ഡ്രസിങ്‌ റൂമില്‍ എല്ലാം ഗെയ്‌ലാണ്‌, 41 വയസായെന്ന്‌ ആരും പറയില്ല; യൂണിവേഴ്‌സ്‌ ബോസിന്‌ കയ്യടിച്ച്‌ പഞ്ചാബ്‌ നായകന്‍

ഡ്രസിങ്‌ റൂമിലെ നിര്‍ണായക ഘടകമാണ്‌ ക്രിസ്‌ ഗെയ്‌ല്‍. അതുപോലൊരാള്‍ ഒപ്പമുള്ളത്‌ പ്രചോദിപ്പിക്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു
ഡ്രസിങ്‌ റൂമില്‍ എല്ലാം ഗെയ്‌ലാണ്‌, 41 വയസായെന്ന്‌ ആരും പറയില്ല; യൂണിവേഴ്‌സ്‌ ബോസിന്‌ കയ്യടിച്ച്‌ പഞ്ചാബ്‌ നായകന്‍


അബുദാബി: ഇതുപോലൊരു വിക്കറ്റില്‍ ക്രിസ്‌ ഗെയ്‌ലിന്‌ അല്ലാതെ മറ്റൊരാള്‍ക്കും ഇങ്ങനെ ബാറ്റ്‌ ചെയ്യാന്‍ കഴിയും എന്ന്‌ വിശ്വസിക്കുന്നില്ലെന്ന്‌ കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ നായകന്‍ കെ എല്‍ രാഹുല്‍. ഡ്രസിങ്‌ റൂമിലെ നിര്‍ണായക ഘടകമാണ്‌ ക്രിസ്‌ ഗെയ്‌ല്‍. അതുപോലൊരാള്‍ ഒപ്പമുള്ളത്‌ പ്രചോദിപ്പിക്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു.

ഡ്രസിങ്‌ റൂമില്‍ പോസിറ്റീവ്‌ സ്‌പിരിറ്റ്‌ കൊണ്ടുവരാന്‍ രാഹുലിന്‌ സാധിക്കുന്നു. ക്രീസില്‍ നില്‍ക്കുമ്പോള്‍ അതിലേറെ കൗതുകം സൃഷ്ടിക്കാനും അദ്ദേഹത്തിനാവുന്നു. ഗെയ്‌ലിന്‌ 41 വയസായെന്ന്‌ ആരും പറയില്ല. ഐപിഎല്ലിലേക്ക്‌ ആദ്യം എത്തിയപ്പോള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ്‌ ഗെയ്‌ല്‍ ഇപ്പോഴുമെന്നും കിങ്‌സ്‌ ഇലവന്‍ നായകന്‍ പറയുന്നു.

ഭേദപ്പെട്ട സ്‌കോറില്‍ നിന്നും 10-15 റണ്‍സ്‌ ഞങ്ങള്‍ കൂടുതല്‍ നേടി. 160-170 പ്രതിരോധിക്കാന്‍ സാധ്യമായ ടോട്ടല്‍ ആണെന്നാണ്‌ വിലയിരുത്തിയത്‌. മന്‍ദീപിന്റെ വിക്കറ്റ്‌ തുടക്കത്തിലെ നഷ്ടമായതിന്‌ പിന്നാലെ ബാറ്റ്‌ ചെയ്യാന്‍ എളുപ്പമുള്ള വിക്കറ്റ്‌ അല്ല ഇതെന്ന്‌ ഞാനും ഗെയ്‌ലും മനസിലാക്കി. അവിടെ ക്രഡിറ്റെല്ലാം ഗെയ്‌ലിനുള്ളതാണ്‌. ഇതുപോലൊരു വിക്കറ്റില്‍ നിന്ന്‌ ഇങ്ങനെ കളിച്ച്‌ ജയിക്കാനുള്ള സാധ്യത കളിയില്‍ ഞങ്ങള്‍ക്ക്‌ തരാന്‍ ഗെയ്‌ലിന്‌ അല്ലാതെ മറ്റാര്‍ക്കുമാവില്ല.

രാജസ്ഥാനെതിരായ മത്സരത്തില്‍ ട്വന്റി20 ക്രിക്കറ്റില്‍ 1000 സിക്‌സ്‌ എന്ന നേട്ടവും ഗെയ്‌ല്‍ സ്വന്തമാക്കി. കളിയില്‍ 63 പന്തില്‍ നിന്നാണ്‌ ഗെയ്‌ല്‍ 99 റണ്‍സ്‌ അടിച്ചെടുത്തത്‌. എന്നാല്‍ സ്റ്റോക്ക്‌സും സഞ്‌ജുവും തകര്‍ത്തടിച്ചതോടെ ഗെയ്‌ലിന്റെ ഇന്നിങ്‌സ്‌ പാഴായി.

ടോസ്‌ നഷ്ടമായത്‌ തിരിച്ചടിച്ചെന്നും രാഹുല്‍ പറഞ്ഞു. ഈര്‍പ്പത്തിന്റെ സാന്നിധ്യം രണ്ടാമത്‌ ബൗള്‍ ചെയ്യുന്നത്‌ ദുഷ്‌കരമാക്കി. പവര്‍പ്ലേ നന്നായി ഉപയോഗിച്ച അവര്‍ തങ്ങളുടെ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കി. അവരുടെ എല്ലാ ബാറ്റ്‌സ്‌മാന്മാരും വന്ന്‌ ബൗണ്ടറി കണ്ടെത്തി. അതവര്‍ക്ക്‌ ഗുണം ചെയ്‌തു. ഈര്‍പ്പത്തിന്റെ സാന്നിധ്യമാണ്‌ അവിടെ വലിയ പങ്ക്‌ വഹിച്ചത്‌ എന്നും രാഹുല്‍ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com