ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ നായകത്വം ഉപേക്ഷിച്ചു, എന്നിട്ട്‌ എന്തായി? ചിന്താഗതി മാറണമെന്ന്‌ ഗൗതം ഗംഭീര്‍

ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി നായക സ്ഥാനം വേണ്ടെന്ന്‌ വെച്ചിട്ട്‌ ഇപ്പോള്‍ എന്തായെന്ന്‌ ദിനേശ്‌ കാര്‍ത്തിക്കിനെ ചൂണ്ടി ഗൗതം ഗംഭീര്‍
ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ നായകത്വം ഉപേക്ഷിച്ചു, എന്നിട്ട്‌ എന്തായി? ചിന്താഗതി മാറണമെന്ന്‌ ഗൗതം ഗംഭീര്‍



ന്യൂഡല്‍ഹി: ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി നായക സ്ഥാനം വേണ്ടെന്ന്‌ വെച്ചിട്ട്‌ ഇപ്പോള്‍ എന്തായെന്ന്‌ ദിനേശ്‌ കാര്‍ത്തിക്കിനെ ചൂണ്ടി ഗൗതം ഗംഭീര്‍. ചിന്താഗതിയിലെ കുഴപ്പമാണ്‌ ഇത്‌ തെളിയിക്കുന്നത്‌ എന്ന്‌ ഗംഭീര്‍ പറഞ്ഞു.

ചില സമയങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കളിക്കുന്നതാണ്‌ ഗുണം ചെയ്യുക. 2014ല്‍ മോശം ഘട്ടത്തിലൂടെ കടന്നു പോയപ്പോഴാണ്‌ ഞാന്‍ അത്‌ മനസിലാക്കിയത്‌. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ മൂന്ന്‌ വട്ടം തുടരെ ഞാന്‍ ഡക്കായി പുറത്തായി. അവിടെ ഫോമിലേക്ക്‌ തിരികെ എത്താന്‍ എന്നെ തുണച്ചത്‌ ക്യാപ്‌റ്റന്‍സി ആണ്‌, ഗംഭീര്‍ പറഞ്ഞു.

ക്യാപ്‌റ്റനായിരിക്കുമ്പോള്‍ എന്റെ ക്യാപ്‌റ്റന്‍സിയിലൂടേയും, എടുക്കുന്ന തീരുമാനങ്ങളിലൂടേയും എങ്ങനെയെല്ലാം ടീമിനെ ജയത്തിലേക്ക്‌ എത്തിക്കാനാവും എന്നാണ്‌ ചിന്തിക്കുക. ക്യാപ്‌റ്റന്‍സി ഇല്ലെങ്കില്‍ നമ്മുടെ ബാറ്റിങ്ങിനെ കുറിച്ച്‌ മാത്രമാവും ചിന്തയെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.

കൊല്‍ക്കത്തയുടെ നായകത്വം സീസണിന്റെ മധ്യത്തില്‍ വെച്ച്‌ കാര്‍ത്തിക്‌ ഉപേക്ഷിക്കുകയായിരുന്നു. പകരം മോര്‍ഗന്‍ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ നാലാം സ്ഥാനത്ത്‌ സുരക്ഷിതമായി നിന്നിരുന്ന കൊല്‍ക്കത്ത ഇപ്പോള്‍ തുടര്‍ തോല്‍വികളോടെ പോയിന്റ്‌ ടേബിളില്‍ ആറാം സ്ഥാനത്താണ്‌. 12 പോയിന്റുള്ള കൊല്‍ക്കത്തക്ക്‌ ഇനി മുന്‍പിലുള്ളത്‌ ഒരേയൊരു മത്സരമാണ്‌. അതില്‍ തോറ്റാല്‍ പുറത്തേക്കുള്ള വഴി തുറക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com