സിക്‌സുകളില്‍ മുന്‍പില്‍ സഞ്‌ജു, ഫോറുകളില്‍ രാഹുല്‍; മുന്‍പിലെത്താന്‍ താരങ്ങളുടെ ഇഞ്ചോടിഞ്ച്‌ പോര്‌

സീസണിന്റെ മധ്യത്തില്‍ മങ്ങിയെങ്കിലും 374 റണ്‍സ്‌ സഞ്‌ജു സ്‌കോര്‍ ചെയ്‌ത്‌ കഴിഞ്ഞു
സിക്‌സുകളില്‍ മുന്‍പില്‍ സഞ്‌ജു, ഫോറുകളില്‍ രാഹുല്‍; മുന്‍പിലെത്താന്‍ താരങ്ങളുടെ ഇഞ്ചോടിഞ്ച്‌ പോര്‌



ലീഗ്‌ മത്സരങ്ങളുടെ അവസാനത്തിലേക്ക്‌ എത്തി നില്‍ക്കുകയാണ്‌ ഐപിഎല്‍. നിലവില്‍ ബൗണ്ടറി ലൈന്‍ തൊടീക്കാതെ പന്ത്‌ പായിക്കുന്നതിലും, ഫോറുകള്‍ നേടിയതിലും മുന്‍പിലെത്താന്‍ ഇഞ്ചോടിഞ്ച്‌ പോരാണ്‌ കളിക്കാര്‍ തമ്മില്‍...അവിടെ മുന്‍പില്‍ നില്‍ക്കുന്ന താരങ്ങള്‍ ഇവരെല്ലാമാണ്‌....

കൂറ്റനടികളിലെ വീരന്മാര്‍

സഞ്‌ജു സാംസണ്‍

13 കളിയില്‍ നിന്ന്‌ 26 സിക്‌സുകളാണ്‌ സഞ്‌ജു പറത്തിയത്‌. സീസണിന്റെ മധ്യത്തില്‍ മങ്ങിയെങ്കിലും 374 റണ്‍സ്‌ സഞ്‌ജു സ്‌കോര്‍ ചെയ്‌ത്‌ കഴിഞ്ഞു. മൂന്ന്‌ അര്‍ധ ശതകമാണ്‌ സഞ്‌ജുവിന്റെ ബാറ്റില്‍ നിന്ന്‌ വന്നത്‌.

നിക്കോളാസ്‌ പൂരന്‍

13 കളിയില്‍ നിന്ന്‌ 25 വട്ടമാണ്‌ പൂരന്‍ പന്ത്‌ പറത്തിയത്‌. ഇതുവരെ സീസണില്‍ പൂരന്‍ കണ്ടെത്തിയത്‌ 351 റണ്‍സും.

ക്രിസ്‌ ഗെയ്‌ല്‍

ആറ്‌ കളികള്‍ മാത്രമാണ്‌ ഗെയ്‌ല്‍ ഇതുവരെ സീസണില്‍ കളിച്ചത്‌. എന്നാല്‍ 23 സിക്‌സുകള്‍ ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന്‌ പറന്ന്‌ കഴിഞ്ഞു. ആറ്‌ കളിയില്‍ നിന്ന്‌ 276 റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത്‌ കഴിഞ്ഞ ഗെയ്‌ല്‍ 15 ഫോറുകളും കണ്ടെത്തി.

കെ എല്‍ രാഹുല്‍

റണ്‍വേട്ടയില്‍ മറ്റുള്ളവരേക്കാള്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്ന കെ എല്‍ രാഹുലിന്റെ ബാറ്റില്‍ നിന്ന്‌ 22 സിക്‌സുകളാണ്‌ ഇതുവരെ വന്നത്‌. 13 കളിയില്‍ നിന്ന്‌ 58.27 എന്ന ബാറ്റിങ്‌ ശരാശരിയില്‍ 641 റണ്‍സ്‌ ആണ്‌ രാഹുല്‍ വാരിക്കൂട്ടിയിരിക്കുന്നത്‌.

ഫോറുകളില്‍ കെ എല്‍ രാഹുല്‍

സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഫോറുകള്‍ പറത്തിയത്‌ കെ എല്‍ രാഹുലാണ്‌. 13 കളിയില്‍ നിന്ന്‌ പറത്തിയത്‌ 55 ഫോര്‍. 12 കളിയില്‍ നിന്ന്‌ 52 ഫോറോടെ ശിഖര്‍ ധവാനാണ്‌ രണ്ടാം സ്ഥാനത്ത്‌. 12 കളിയില്‍ നിന്ന്‌ 48 ഫോര്‍ നേടി സൂര്യകുമാര്‍ യാദവ്‌ ആണ്‌ മൂന്നാം സ്ഥാനത്ത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com