അര്‍മാദിക്കാനല്ല, കളിക്കാനാണ് ഇവിടെ വന്നതെന്ന് ഓര്‍മയുണ്ടാവണം; ഐപിഎല്‍ ബയോ ബബിളില്‍ കോഹ്‌ലി

ദുബായില്‍ ഹാങ്ഔട്ട് ചെയ്യണം എന്ന് നമുക്ക് പറയാനാവില്ല. നമ്മള്‍ ജീവിക്കുന്ന ഈ സമയം അതിന് അനുവദിക്കുന്നില്ല
അര്‍മാദിക്കാനല്ല, കളിക്കാനാണ് ഇവിടെ വന്നതെന്ന് ഓര്‍മയുണ്ടാവണം; ഐപിഎല്‍ ബയോ ബബിളില്‍ കോഹ്‌ലി

ദുബായ്: തമാശയ്ക്കല്ല, കളിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും അത് മനസിലായെന്ന് വിശ്വസിക്കുന്നതായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. കോവിഡ് ഭീതിയില്‍ ലോകം നില്‍ക്കുന്ന സമയം ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നതിന്റെ വിശേഷാധികാരം മനസിലാക്കുന്നു. ഐപിഎല്ലിന്റെ ഭാഗമായ എല്ലാവരും ബയോ ബബിളിനെ ബഹുമാനിക്കണം എന്നും കോഹ്‌ലി പറഞ്ഞു.

ക്രിക്കറ്റ് കളിക്കാനാണ് നമ്മളെല്ലാവരും ഇവിടെ എത്തിയത്. ദുബായില്‍ ഹാങ്ഔട്ട് ചെയ്യണം എന്ന് നമുക്ക് പറയാനാവില്ല. നമ്മള്‍ ജീവിക്കുന്ന ഈ സമയം അതിന് അനുവദിക്കുന്നില്ല. ഈ ഘട്ടത്തെ അംഗീകരിക്കുക. ഐപിഎല്ലിന്റെ ഭാഗമാവുന്നതോടെ നമുക്ക് ഈ സമയം ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നതിലെ ഭാഗ്യം മനസിലാക്കുക, കോഹ് ലി ചൂണ്ടിക്കാണിച്ചു. 

ഏതാനും മാസം മുന്‍പ് ഐപിഎല്‍ സാധ്യമാവും എന്ന് പോലും നമ്മള്‍ ചിന്തിച്ചിരുന്നില്ല. ഇന്നലെ ആദ്യമായി പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ എത്ര നാള്‍ നമ്മള്‍ കാത്തിരുന്നു എന്ന് എനിക്ക് തോന്നി. പരിശീലനത്ത്് ഇറങ്ങിയപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. എന്നാല്‍ പരിശീലനം വിചാരിച്ചതിലും നന്നായി പോയി. ഞാന്‍ വിചാരിച്ച അത്രയും ക്രിക്കറ്റിനെ ഞാന്‍ മിസ് ചെയ്തില്ല. ജീവിതം എന്താണോ അതുമായി മുന്‍പോട്ട് പോവുകയാണ് പ്രധാനപ്പെട്ടത്...

കാണികളില്ലാതെ കളിക്കുന്നത് അസാധാരണമാണ്. ബാറ്റില്‍ പന്ത് കൊള്ളുമ്പോഴുള്ള സ്വരം കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ അനുഭവിച്ചിട്ടില്ല. രഞ്ജി ട്രോഫിയിലാണ് അങ്ങനെ ഒരു അനുഭവം അവസാനമായി ഉണ്ടായത്. കാളികള്‍ ഇല്ലാത്തത് ബാധിച്ചേക്കാം. എന്നാല്‍ പെട്ടെന്ന് തന്നെ അതിനോട് ഇണങ്ങാന്‍ സാധിക്കുമെന്നും കോഹ് ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com