നില്‍ക്കുമോ, പോകുമോ എന്നൊന്നും അറിയില്ല; പക്ഷേ ബാഴ്‌സലോണയ്ക്ക് പരസ്യത്തിന് മെസിയെ വേണം

നില്‍ക്കുമോ, പോകുമോ എന്നൊന്നും അറിയില്ല; പക്ഷേ ബാഴ്‌സലോണയ്ക്ക് പരസ്യത്തിന് മെസിയെ വേണം
നില്‍ക്കുമോ, പോകുമോ എന്നൊന്നും അറിയില്ല; പക്ഷേ ബാഴ്‌സലോണയ്ക്ക് പരസ്യത്തിന് മെസിയെ വേണം

മാഡ്രിഡ്: അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണയില്‍ നിന്ന് പുറത്തു പോകാനുള്ള തയ്യാറെടുപ്പിലാണ്. 2021 വരെ കരാര്‍ നില്‍ക്കെ ക്ലബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് മെസി അറിയിച്ചു കഴിഞ്ഞു. എന്നാല്‍ താരത്തിന് അത്രയെളുപ്പം ടീമില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ല. കരാര്‍ സംബന്ധിച്ച നിയമക്കുരുക്കാണ് മെസിക്ക് വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്നത്. 

പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ബാഴ്‌സലോണ പരിശീലനം തുടങ്ങി കഴിഞ്ഞു. എന്നാല്‍ അക്കൂട്ടത്തില്‍ മെസി ഇല്ല. മെസിയോട് കോവിഡ് പരിശോധനയ്ക്ക് ഹാജരാകണമെന്ന് ബാഴ്‌സലോണ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം അതിന് തയ്യാറായില്ല. അതിനിടെ മെസിയുടെ പിതാവും ബാഴ്‌സലോണയിലെത്തി ക്ലബ് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും അതും വിജയിച്ചില്ല. 

പുറത്ത് മെസി ക്ലബിനോട് വിട പറയുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വലിയ തോതില്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ബാഴ്‌സലോണ അവരുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സിയുടെ പരസ്യം പുറത്തിറക്കിയിരുന്നു. ഏറ്റവും കൗതുകകരമായ വസ്തുത ഈ പരസ്യത്തിലും ബാഴ്‌സലോണ മെസിയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. ട്വിറ്ററിലിട്ട 2020- 21 സീസണിലേക്കുള്ള പുതിയ ജേഴ്‌സിയുടെ പരസ്യത്തിലാണ് മെസിയും ഉള്‍പ്പെട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com