പ്രതിഫല കണക്കില്‍ മെസിയെ വെട്ടിച്ച് ക്രിസ്റ്റിയാനോ, ഏഴ് കോടി രൂപയുടെ വ്യത്യാസം

ഒരു മില്യണ്‍ ഡോളറിന്റെ വ്യത്യാസമാണ് ക്രിസ്റ്റിയാനോയുടേയും മെസിയുടേയും പ്രതിഫലം തമ്മിലുള്ളത്
പ്രതിഫല കണക്കില്‍ മെസിയെ വെട്ടിച്ച് ക്രിസ്റ്റിയാനോ, ഏഴ് കോടി രൂപയുടെ വ്യത്യാസം

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് ക്രിസ്റ്റ്യാനോ. മെസിയാണ് രണ്ടാമത്. ഒരു മില്യണ്‍ ഡോളറിന്റെ വ്യത്യാസമാണ് ക്രിസ്റ്റിയാനോയുടേയും മെസിയുടേയും പ്രതിഫലം തമ്മിലുള്ളത്. 

ഫോര്‍ബ്‌സിന്റെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്താണ് ക്രിസ്റ്റ്യാനോയും മെസിയും. 2019-2020 സീസണില്‍ 105 മില്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിച്ച പ്രതിഫലം. മെസിക്ക് ലഭിച്ചത് 104 മില്യണും. 

590 മില്യണ്‍ ഡോളറോടെ കൈലി ജെന്നെറാണ് ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഒന്നാമത്. 170 മില്യണ്‍ ഡോളറോടെ കന്‍യേ വെസ്റ്റാണ് രണ്ടാമത്.106 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ റോജര്‍ ഫെഡററാണ് ലിസ്റ്റില്‍ മൂന്നാമത്. 

ഫുട്‌ബോള്‍ താരങ്ങളുടെ മാത്രം വരുമാനമെടുത്താല്‍ ക്രിസ്റ്റിയാനോയ്ക്കും മെസിക്കും പിന്നില്‍ വരുന്നത് നെയ്മറാണ്. 95.5 മില്യണ്‍ ഡോളറാണ് ഈ വര്‍ഷം നെയ്മറിന് ലഭിച്ചത്. നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഫുട്‌ബോള്‍ താരം മുഹമ്മദ് സലയാണ്. 35.1 മില്യണ്‍ ഡോളറാണ് സലയ്ക്ക് ഈ കാലയളവില്‍ ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com