മെസിയുടെ സ്ഥാനം ഏറ്റെടുക്കാനിരുന്ന ഗ്രീസ്മാനെ ബാഴ്‌സ ഒഴിവാക്കിയേക്കും; കണ്ണുനട്ട് വമ്പന്മാര്‍

മെസി ബാഴ്‌സ വിടുന്നതോടെ മെസിയുടെ സ്ഥാനം ഗ്രീസ്മാന് പുതിയ പരിശീലകന്‍ കോമാന്‍ വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്
മെസിയുടെ സ്ഥാനം ഏറ്റെടുക്കാനിരുന്ന ഗ്രീസ്മാനെ ബാഴ്‌സ ഒഴിവാക്കിയേക്കും; കണ്ണുനട്ട് വമ്പന്മാര്‍

ബാഴ്‌സ: മെസി ക്ലബ് വിടാനുള്ള തീരുമാനം പിന്‍വലിച്ചതോടെ ഗ്രീസ്മാന് വേണ്ടി ക്ലബുകള്‍. ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബുകളാണ് ഫ്രഞ്ച് ലോകകപ്പ് ജേതാവിനെ ലക്ഷ്യമിടുന്നത്. 

മെസി ബാഴ്‌സ വിടുന്നതോടെ മെസിയുടെ സ്ഥാനം ഗ്രീസ്മാന് പുതിയ പരിശീലകന്‍ കോമാന്‍ വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ബയേണിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ജയിച്ച കുട്ടിഞ്ഞോയെ ടീമില്‍ നിര്‍ത്തി ഗ്രീസ്മാനെ ക്ലബ് വേണ്ടെന്ന് വെച്ചേക്കും. 

കഴിഞ്ഞ സമ്മറില്‍ 107 മില്യണ്‍ യൂറോയ്ക്കാണ് ഗ്രീസ്മാന്‍ ന്യൂകാമ്പിലേക്ക് എത്തിയത്. ലാ ലീഗയില്‍ ഇതുവരെ നേടിയത് 9 ഗോളുകളും. അത്‌ലറ്റിക്കോയില്‍ ഡീഗോ സിമിയോണിന് കീഴില്‍ മികവ് കാണിച്ചതിന് സമാനമായ അന്തരീക്ഷം ക്ലോപ്പിന് കീഴില്‍ ലിവര്‍പൂളില്‍ ഗ്രീസ്മാന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ബയേണിനോട് 8-2ന് തോറ്റതിന് പിന്നാലെ ബാഴ്‌സയില്‍ നിന്ന് റാക്കിടിച്ച് സെവിയയിലേക്ക് ചേക്കേറിയിരുന്നു. യുവന്റ്‌സിലേക്ക് സുവാരസ് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ബാഴ്‌സയുടെ സൗഹൃദ മത്സരങ്ങളില്‍ നിന്ന് കോമാന്‍ കളിക്കാരെ വിലയിരുത്തിയതിന് ശേഷമാവും ഒക്ടോബറില്‍ ബാഴ്‌സ വീണ്ടും ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് എത്തുക എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com