22 കളിക്കാരെ ദുബായില്‍ എത്തിക്കാന്‍ 1,00,000 പൗണ്ട്‌സ്, ലാഭം മുംബൈ ഇന്ത്യന്‍സിന് മാത്രം

ലവില്‍ മുംബൈ ഇന്ത്യന്‍സിന് മാത്രമാണ് കളിക്കാരെ കൊണ്ടുവരാനായി വിമാനം ചാര്‍ട്ടേഡ് ചെയ്യേണ്ടതില്ലാത്തത്
22 കളിക്കാരെ ദുബായില്‍ എത്തിക്കാന്‍ 1,00,000 പൗണ്ട്‌സ്, ലാഭം മുംബൈ ഇന്ത്യന്‍സിന് മാത്രം

ദുബായ്: 22 കളിക്കാരെ ഐപിഎല്ലിനായി മാഞ്ചസ്റ്ററില്‍ നിന്ന് ദുബായിലേക്ക് എത്തിക്കുന്നതിന് ഫ്രാഞ്ചൈസികള്‍ മുടക്കുന്നത് ഒരു കോടിക്കടുത്ത് രൂപ. സെപ്തംബര്‍ 16നാണ് ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുക. 

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ബട്ട്‌ലര്‍, മോര്‍ഗന്‍, ആരോണ്‍ ഫിഞ്ച്, പാറ്റ് കമിന്‍സ്, ടോം ബാന്റണ്‍, ആര്‍ച്ചര്‍ എന്നിവര്‍ തങ്ങളുടെ ടീമിന്റെ ആദ്യ മത്സരത്തിന് മുന്‍പായി യുഎഇയില്‍ എത്തും. നിലവില്‍ മുംബൈ ഇന്ത്യന്‍സിന് മാത്രമാണ് കളിക്കാരെ കൊണ്ടുവരാനായി വിമാനം ചാര്‍ട്ടേഡ് ചെയ്യേണ്ടതില്ലാത്തത്. മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാര്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ലിമിറ്റഡ് ഓവേഴ്‌സ് പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടില്ല. 

അബുദാബിയില്‍ ക്യാംപ് ചെയ്യുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലേക്ക് എത്തുന്ന ഇംഗ്ലണ്ട്, ഓസീസ് ടീം താരങ്ങള്‍ ക്വാറന്റൈനില്‍ കഴിയണം. ഇതോടെ മോര്‍ഗന്‍, ബാന്റണ്‍, കമിന്‍സ് എന്നിവര്‍ സെപ്തംബര്‍ 23ടെയാവും കളിക്കാന്‍ യോഗ്യരാവുക. 

കോമേഴ്ഷ്യല്‍ ഫ്‌ലൈറ്റില്‍ കളിക്കാരെ കൊണ്ടുവന്നാല്‍ കളിക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതായി വരും. 22 കളിക്കാര്‍ക്ക് ഒരു കോടി എന്നത് വലിയ തുകയായി തോന്നുന്നില്ലെന്നുമാണ് ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പ്രതികരിച്ചത്. ഓള്‍ഡ് ട്രോഫോഡിലെ അവസാന ഏകദിനത്തിന് ശേഷം ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ സാനിറ്റൈസ് ചെയ്ത ബസില്‍ വിമാനത്താവളത്തിലേക്ക് തിരിക്കും. 

ഇമിഗ്രേഷന്‍ നടപടികള്‍ക്കും കളിക്കാര്‍ കാത്ത് നില്‍ക്കേണ്ടി വരില്ല. സാനിറ്റൈസ് ചെയ്ത എയര്‍ക്രാഫ്റ്റിലാണ് അവരുടെ യാത്രയും. ദുബായി വിമാനത്താവളത്തിലല്ല വിമാനം ഇറങ്ങുന്നത്. ഇവിടെ നിന്ന് ഓരോ ഫ്രാഞ്ചൈസിയും തങ്ങളുടെ വാഹനങ്ങളില്‍ ബയോ ബബിളിലേക്ക് താരങ്ങളെ കൊണ്ടുപോവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com