'ബൂമ്രയുടെ ഡെലിവറി നേരിടാം, പക്ഷേ നെറ്റ്‌സില്‍ പോലും റസലിന് പന്തെറിയാന്‍ ആഗ്രഹിക്കുന്നില്ല'

'ബൂമ്രയുടെ ഡെലിവറി നേരിടാം, പക്ഷേ നെറ്റ്‌സില്‍ പോലും റസലിന് പന്തെറിയാന്‍ ആഗ്രഹിക്കുന്നില്ല'

'എന്താണ് സംഭവിക്കുക എന്ന അനിശ്ചിതത്വം നിറഞ്ഞ് നില്‍ക്കുമ്പോള്‍, റസലിന് പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'

ദുബായ്: ബൂമ്രയുടെ ഡെലിവറി നേരിടാന്‍ തയ്യാറായാല്‍ പോലും, റസലിനെതിരെ പന്തെറിയാന്‍ ഒരുങ്ങില്ലെന്നാണ് ഏപ്രിലില്‍ ഇന്‍സ്റ്റാ ലൈവ് ചാറ്റിന് ഇടയില്‍ ഓള്‍ റൗണ്ടര്‍ സിദ്ധേഷ് ലാഡ് പറഞ്ഞത്. പതിമൂന്നാം ഐപിഎല്‍ സീസണില്‍ ഇരുവരും ഒരേ ടീമിലാണ്. എന്നാല്‍ നെറ്റ്‌സില്‍ പോലും റസലിന് എതിരെ പന്തെറിയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സിദ്ധേഷ് പറയുന്നത്. 

നെറ്റ്‌സില്‍ എപ്പോഴെങ്കിലും ഞാന്‍ റസലിന് പന്തെറിയേണ്ടി വന്നേക്കാം. ബൂമ്രയെ നെറ്റ്‌സിലും ഡൊമസ്റ്റിക് മത്സരങ്ങളിലും ഞാന്‍ നേരിട്ട് കഴിഞ്ഞു. ഇതിലൂടെ, എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ഏകദേശ ധാരണ എനിക്ക് ലഭിച്ചു. എത്രമാത്രം അപകടകാരിയാണ് റസല്‍ എന്ന് ഞാന്‍ കണ്ടു. ഞാന്‍ ഇതുവരെ റസലിന് പന്തെറിഞ്ഞിട്ടില്ല. എന്താണ് സംഭവിക്കുക എന്ന അനിശ്ചിതത്വം നിറഞ്ഞ് നില്‍ക്കുമ്പോള്‍, റസലിന് പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓള്‍ റൗണ്ടര്‍ പറഞ്ഞു. 

ആവശ്യത്തിന് പന്തുകള്‍ മുന്‍പിലുണ്ടെങ്കില്‍ റസലിന് ഐപിഎല്ലില്‍ ഇരട്ട ശതകത്തിലേക്ക് എത്താനാവുമെന്ന് ടീം മെന്റര്‍ ഡേവിഡ് ഹസി പറഞ്ഞു. കളി ജയിക്കാന്‍ അത് സഹായിക്കുമെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്നായിരുന്നു ഹസിയുടെ ചോദ്യം. മൂന്നാമത് എത്തി, 60 പന്തുകള്‍ കണ്ടെത്താന്‍ റസലിന് സാധിക്കും. റസലിന് എന്തും സാധിക്കും, ഹസി പറഞ്ഞു. 

കൊല്‍ക്കത്തയുടെ ഹൃദയ തുടിപ്പാണ് റസല്‍. ബാന്‍സ്ഡ് ആയ ടീമിനെയാണ് നമുക്ക് ലഭിച്ചത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന കളിക്കാര്‍ നമുക്കുണ്ട്. ടീമിന് ഗുണം ചെയ്യുമെങ്കില്‍ എന്തുകൊണ്ട് റസലിന് ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഹസി ചോദിക്കുന്നു. 

2019ല്‍ 56.66 എന്ന ബാറ്റിങ് ശരാശരിയില്‍ 510 റണ്‍സ് ആണ് റസല്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റ് 204.81. നാല് അര്‍ധ ശതകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വരുന്ന സീസണില്‍ റസലിനെ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റാനുള്ള സാധ്യത പരിശോധിക്കുകയാണ് കോച്ച് മക്കല്ലവും, ഡേവിഡ് ഹസിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com