തുല്യനീതിക്കായി പോരാട്ടം മാസ്‌കിലൂടേയും; യുഎസ് ഓപ്പണില്‍ ഓരോ റൗണ്ടിലും മാസ്‌ക് മാറ്റി ഒസാക്ക 

ഓരോ റൗണ്ടിലും ഓരോ മാസ്‌കുമായി എത്തുന്ന ഒസാക്ക കറുത്തവര്‍ഗക്കാര്‍ക്ക് തുല്യനീതിക്ക് വേണ്ടിയുള്ള പോര് ഇവിടേയും തുടരുന്നു
തുല്യനീതിക്കായി പോരാട്ടം മാസ്‌കിലൂടേയും; യുഎസ് ഓപ്പണില്‍ ഓരോ റൗണ്ടിലും മാസ്‌ക് മാറ്റി ഒസാക്ക 

യുഎസ് ഓപ്പണില്‍ പോരിനെത്തിയ നവോമി ഒസാക്കയുടെ മാസ്‌ക് കയ്യടി നേടുന്നു. ഓരോ റൗണ്ടിലും ഓരോ മാസ്‌കുമായി എത്തുന്ന ഒസാക്ക കറുത്തവര്‍ഗക്കാര്‍ക്ക് തുല്യനീതിക്ക് വേണ്ടിയുള്ള പോര് ഇവിടേയും തുടരുന്നു. 

യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ബ്രെയോന ടെയ്‌ലറിന്റെ പേരെഴുതിയ മാസ്‌ക് ആണ് ഒസാക്ക അണിഞ്ഞത്. മാര്‍ച്ച് 13ന് ലൂസ്വില്ലയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ടെയ്‌ലറെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി. മറ്റ് രണ്ട് പേരുടെ വകുപ്പ് മാറ്റുക മാത്രമാണുണ്ടായത്. മൂന്ന് പേര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 

രണ്ടാം റൗണ്ടില്‍ ഇലിജാ മക്‌ക്ലെയ്‌നിന്റെ പേര് എഴുതിയ ജേഴ്‌സി അണിഞ്ഞാണ് ഒസാക്ക എത്തിയത്. മക്‌ക്ലെയ്ന്‍(23) കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊളാറാഡോയിലെ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മൂന്നാം റൗണ്ടില്‍ അഹ്മൗദ് ആര്‍ബെറിക്ക് നേരിട്ട അനീതി ലോകത്തിന്റെ മുന്‍പിലേക്ക് എത്തിച്ചാണ് ഒസാക്ക എത്തിയത്. ഫെബ്രുവരിയില്‍ ജോര്‍ജിയയില്‍ വെച്ച് വെള്ളക്കാരന്‍ ആര്‍ബെറിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. 

നാലാം റൗണ്ടില്‍ 2012ല്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാര താരം മാര്‍ട്ടിന്റെ മുഖമാണ് ഒസാക്ക ലോകത്തിന് മുന്‍പിലേക്ക് വെച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോകത്താകമാനം പ്രതിഷേധം അലയടിക്കുന്നതിന് ഇടയാക്കിയ ഫ്‌ളോയിഡിന്റെ മരണമാണ് ഒസാക്ക തന്റെ മാസ്‌കിലൂടെ ഓര്‍മിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com